Advertisement

ആലപ്പുഴ ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്ന സംഭവം; പ്രതി പിടിയിൽ

February 25, 2023
2 minutes Read
alappuzha youth stabbed culprit caught

ആലപ്പുഴ പുന്നപ്രയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതി പിടിയിൽ. ചുങ്കം സ്വദേശി ശ്രീജിത്ത് ആണ് പിടിയിലായത്. പുന്നപ്ര വടക്ക് പഞ്ചായത്ത് സ്വദേശി അതുലാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പറവൂർ ഭഗവതിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇടയിലായിരുന്നു കുത്തേറ്റത്. ആലപ്പുഴ പുന്നമടയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ( alappuzha youth stabbed culprit caught )

ആലപ്പുഴയിൽ ഉത്സവത്തിനിടെ നടന്ന സംഘർഷത്തിനിടയിലാണ് യുവാവ് കുത്തേറ്റു മരിച്ചത്. പുന്നപ്ര വടക്ക് പഞ്ചായത്ത് നാലാം വാർഡ് സലിം കുമാറിന്റെ മകൻ അതുൽ (26)ആണ് മരിച്ചത്. പറവൂർ ഭഗവതിക്കൽ ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം നടന്നത്.

ഉത്സവത്തിന്റെ ഭാഗമായി നടന്ന നാടൻ പാട്ടിനിടെ ഉണ്ടായ സംഘർഷത്തിനൊടുവിലാണ് യുവാവിന് കുത്തേറ്റത്.

Story Highlights: alappuzha youth stabbed culprit caught

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top