മഞ്ഞക്കടലിരമ്പത്തിന് ഒരുങ്ങി കൊച്ചി; സീസണിലെ അവസാന ലീഗ് മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങും

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ലീഗ് ഘട്ടത്തിലെ അവസാന മത്സരം കളിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇന്ന് ഇറങ്ങും. രണ്ടാം സ്ഥാനത്തുള്ള ഹൈദരബാദ് എഫ്‌സിയാണ് എതിരാളികൾ. ഇരു ടീമുകളും നേരത്തെ തന്നെ പ്ലേ ഓഫിന് യോഗ്യത നേടിയിട്ടുണ്ട്. കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴിനാണ് മത്സരം. 2022 നവംബറിൽ ഹൈദരാബാദിൽ ഇരു ടീമുകളും ആദ്യ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ ഡിമിത്രിയോസ് ഡയമന്റിക്കോസ് നേടിയ ഏക ഗോളിൽ കേരളത്തിന്റെ വിജയിച്ചിരുന്നു. Kerala Blasters vs Hyderabad FC
ഹൈദരാബിദിനെതിരെ പൂർണ സജ്ജമായി തന്നെ ഇന്ന് കൊമ്പന്മാർ ഇറങ്ങുമെന്ന് മുഖ്യ പരിശീലകൻ ഇവാൻ വുകുമനോവിച്ച് പത്രസമ്മേളനത്തിൽ പറഞ്ഞു. അവസാന ലീഗ് മത്സരം ആയതിനാൽ തന്നെ സ്വന്തം ആരാധകർക്ക് മുന്നിൽ ഞങ്ങൾ എല്ലാ വിധ സന്നഹത്തോടെയും കളികളത്തിലിറങ്ങും. കൂടാതെ, പ്ലേ ഓഫ് കളിക്കുന്നതിനുള്ള മനോഭാവം വളർത്തിയെടുക്കാനും ഈ നീക്കം സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആരാധകരുടെ മുന്നിൽ കേരളം ഇറങ്ങുന്നത് വിജയിക്കാനുള്ള മനോഭാവം വെച്ചാണെന്ന് ഹൈദരാബാദ് എഫ്‌സി പരിശീലകൻ മനോളോ മാർക്കസ് പറഞ്ഞിരുന്നു. കൊച്ചിയിലെ മത്സരം നിസ്സരമായിരിക്കില്ല എന്ന അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
Read Also: ഐസ്വാൾ എഫ്സിയെ തകർത്ത് ഗോകുലം കേരളയ്ക്ക് മിന്നും ജയം
കേരള ബ്ലാസ്റ്റേഴ്‌സ് നിരയിൽ മാർക്കോ ലെസ്‌കോവിക് പരിക്കിൽ നിന്ന് മുക്തനായി ടീമിൽ തിരികെ വന്നിട്ടുണ്ട്. പരിക്കേറ്റ് പുറത്തായ സന്ദീപ് സിങ്ങിനും കഴിഞ്ഞ മത്സരത്തിൽ ചവപ്പ് കാർഡ് ലഭിച്ച കെപി രാഹുലിനും ഇന്നത്തെ മത്സരം കളിക്കാൻ സാധിക്കില്ല. ടീം ക്യാമ്പിൽ മറ്റ് ആർക്കും ഫിറ്റ്നസ് പ്രശ്നങ്ങൾ ഇല്ലെന്ന് പരിശീലകൻ അറിയിച്ചിരുന്നു. ലീഗിൽ അഞ്ചാം സ്ഥാനത്ത് സീസൺ അവസാനിപ്പിച്ച കേരള ബ്ലാസ്റ്റേഴ്‌സ് മാർച്ച് മൂന്നിന് നടക്കുന്ന ആദ്യ എലിമിനേറ്ററിൽ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ ബെംഗളൂരു എഫ്‌സിയെ നേരിടും.
Story Highlights: Kerala Blasters vs Hyderabad FC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here