മമ്മൂട്ടി കമ്പനിയുടെ നാലാം ചിത്രം; ‘കണ്ണൂർ സ്ക്വാഡ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മമ്മൂട്ടി കമ്പനി നിർമിക്കുന്ന നാലാമത്തെ ചിത്രം ‘കണ്ണൂർ സ്ക്വാഡി’ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. റോബി വർഗീസ് രാജ് അണിയിച്ചൊരുക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് മമ്മൂട്ടി തന്നെ തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അവതരിപ്പിച്ചു. ചിത്രത്തിൻ്റെ കഥ മുഹമ്മദ് ഷാഫിയാണ്. നടൻ റോണി ഡേവിഡും ഷാഫിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുഷിൻ ശ്യാമാണ് സംഗീതം. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കും. പ്രവീൺ പ്രഭാകറാണ് എഡിറ്റിങ്ങ്.
നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങളാണ് മുൻപ് മമ്മൂട്ടി കമ്പനി നിർമിച്ചത്. ഇതിൽ റോഷാക്കും നൻപകൽ നേരത്ത് മയക്കമും റിലീസായിക്കഴിഞ്ഞു. ജിയോ ബേബിയുടെ സംവിധാനത്തിൽ മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ചിത്രമാണ് കാതൽ.
Story Highlights: mammootty kannur squad poster
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here