കാമുകിയുടെ മുൻ കാമുകനെ കൊലപ്പെടുത്തി യുവാവ്, തലയും സ്വകാര്യഭാഗങ്ങളും വെട്ടിമാറ്റി

ഹൈദരാബാദിൽ കാമുകിയുടെ മുൻകാമുകനെ യുവാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പെൺകുട്ടിക്ക് മെസ്സേജ് അയച്ചെന്നും ഫോൺ വിളിച്ചെന്നും ആരോപിച്ചായിരുന്നു യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തിയത്. മൃതദേഹത്തിൽ നിന്നും തലയും വിരലുകളും മറ്റ് സ്വകാര്യ ഭാഗങ്ങളും പ്രതി അറുത്തുമാറ്റിയാതായി പൊലീസ് അറിയിച്ചു.
കൊല്ലപ്പെട്ട നവീനും പ്രതി കൃഷ്ണയും സുഹൃത്തുക്കളാണ്. ഇരുവരും ദിൽസുഖ്നഗറിലെ ഒരു കോളജിൽ ഒന്നിച്ചു പഠിച്ചവരാണെന്നും പൊലീസ് പറയുന്നു. ഇരുവരും ഒരു പെൺകുട്ടിയെ പ്രണയിച്ചിരുന്നു. നവീനും കൃഷ്ണയും പഠിച്ച അതേ കോളജിലാണ് പെൺകുട്ടിയും പഠിച്ചത്. എന്നാൽ നവീൻ ആദ്യം പ്രണയം തുറന്നു പറയുകയും പെൺകുട്ടിയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. രണ്ട് വർഷത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു.
പിന്നീട് കൃഷ്ണ പ്രണയാഭ്യർത്ഥന നടത്തുകയും പെൺകുട്ടിയുമായി പ്രണയത്തിലാവുകയും ചെയ്തു. ബന്ധം വേർപെടുത്തിയിട്ടും നവീൻ പെൺകുട്ടിക്ക് മെസേജും കോളുകളും ചെയ്യുന്നത് കൃഷ്ണയെ പ്രകോപിപ്പിച്ചു. ഫെബ്രുവരി 17ന് അബ്ദുള്ളപൂരിൽ മദ്യപിക്കുന്നതിനിടെ നവീനും കൃഷ്ണയും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് കൃഷ്ണ നവീനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും ശിരഛേദം ചെയ്യുകയും രഹസ്യഭാഗങ്ങളും ഹൃദയവും മുറിച്ചുമാറ്റി.
നവീന്റെ അറുത്തുമാറ്റിയ ശരീരത്തിന്റെ ചിത്രങ്ങൾ കൃഷ്ണ തന്റെ കാമുകിക്ക് വാട്‌സ്ആപ്പിൽ അയച്ചു നൽകി. പെൺകുട്ടി പൊലീസിനെ അറിയിച്ചു. പിന്നീട് ഒളിവിൽ പോയ കൃഷ്ണ ഫെബ്രുവരി 24 ന് പൊലീസിന് മുന്നിൽ കീഴടങ്ങി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.
Story Highlights: Man kills his girlfriend’s ex-lover, beheads and chops off private parts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here