ജനാധിപത്യം സംരക്ഷിക്കാൻ ഏകാധിപത്യത്തിനെതിരെ പോരാടണം: ഖർഗെ

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കേന്ദ്ര സർക്കാരിനെ ജനാധിപത്യവിരുദ്ധം എന്ന് വിശേഷിപ്പിച്ച ഖർഗെ ജനാധിപത്യത്തെ സംരക്ഷിക്കാൻ സ്വേച്ഛാധിപത്യത്തിനെതിരെ ശക്തമായി പോരാടേണ്ടിവരുമെന്നുെം പറഞ്ഞു. കോൺഗ്രസിന്റെ 85-ാം പ്ലീനറി സമ്മേളനത്തിന് ശേഷം റായ്പൂരിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രം ഭരിക്കുന്നത് ജനാധിപത്യവിരുദ്ധ സർക്കാരാണ്. രാജ്യത്ത് ഇന്ന് ഏകാധിപത്യ ഭരണമാണെന്നും ഖർഗെ കുറ്റപ്പെടുത്തി. ദരിദ്രർ, പട്ടികവർഗക്കാർ, സ്ത്രീകൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷത്തിന് സ്വാതന്ത്ര്യമില്ല. തൻ്റെയും രാഹുൽ ഗാന്ധിയുടേയും പ്രസംഗം ഒഴിവാക്കി. ഗൗതം അദാനിയെക്കുറിച്ചുള്ള ചോദ്യമാണ് ഉന്നയിച്ചതെന്നും അപകീർത്തികരമായ വാക്കുകളൊന്നും ഉപയോഗിച്ചിട്ടില്ലെന്നും ഖർഗെ.
2004-ന് മുമ്പ് അദാനിയുടെ സമ്പത്ത് 3,000 കോടി രൂപയായിരുന്നു. 2014-ൽ ഇത് 50,000 കോടി രൂപയായി ഉയർന്നു. 2021 മുതൽ 2023 വരെ സമ്പത്ത് 13 മടങ്ങ് വർദ്ധിച്ചു. ഇത് എന്ത് മാജിക്കാണ്? മോദി അദാനിക്ക് നൽകിയ മന്ത്രം ജനങ്ങൾക്ക് കൂടി നൽകണം. ഒരാൾക്ക് വേണ്ടി രാജ്യത്തെ മുഴുവനായി മോദി പണയപ്പെടുത്തിയെന്നും ഖർഗെ വിമർശിച്ചു. ജനാധിപത്യം സംരക്ഷിക്കാൻ ഈ സ്വേച്ഛാധിപത്യത്തിനെതിരെ ജനങ്ങൾ ശക്തമായി പോരാടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Need To Fight Against Centre’s “Dictatorship” To Save Democracy: M Kharge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here