‘ജയിലില്‍ പോകാന്‍ മടിയില്ല’; സിബിഐ ചോദ്യം ചെയ്യലിനെ നേരിടാനൊരുങ്ങി മനീഷ് സിസോദിയ

മദ്യ നയ അഴിമതികേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സിബിഐക്ക് മുന്നില്‍ ഹാജരായി. തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്താണ് സിസോദിയ സിബിഐ ആസ്ഥാനത്തേക്ക് എത്തിയത്. അന്വേഷണവുമായി സഹകരിക്കുമെന്നും ജയിലില്‍ പോകാനും മടിയില്ലെന്നും സിസോദിയ വ്യക്തമാക്കി.(Not frightened to go to jail Manish Sisodia prepared for CBI questioning)
ഡല്‍ഹി മദ്യ നയ അഴിമതി കേസില്‍ ഇത് രണ്ടാം തവണയാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനോടനുബന്ധിച്ച് സിബിഐ ആസ്ഥാനത്തിന് പുറത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആസ്ഥാന പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് പൊലീസിനെയും കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്. സിസോദിയയെ ചോദ്യം ചെയ്യുന്നതിനായി പ്രത്യേക ചോദ്യവലി തന്നെ തയ്യാറാക്കിയിട്ടുണ്ട് എന്നാണ് സിബിഐ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
ചോദ്യം ചെയ്യലിനെ പാര്‍ട്ടിയുടെ ശക്തി പ്രകടനമാക്കി മാറ്റുകയാണ് ആം ആദ്മി. സിബിഐ ആസ്ഥാനത്ത് ഹാജരാകാന്‍ ഇറങ്ങിയ സിസോദിയക്ക് പിന്തുണയുമായി ആം ആദ്മി പ്രവര്‍ത്തകര്‍ വീട്ടില്‍ എത്തി. രാജ് ഘട്ടിലെത്തി മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ച സിസോദിയ പ്രവര്‍ത്തകരെ അഭി സംബോധന ചെയ്തു.
Read Also: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധി വലിയ വിജയമെന്ന് ആം ആദ്മി
തനിക്ക് ജയിലില്‍ പോകാന്‍ ഭയമില്ലെന്നായിരുന്നു സിസോദിയയുടെ പ്രതികരണം. അതേസമയം ദൈവം സിസോദിയക്ക് ഒപ്പമുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പ്രതികരിച്ചു. എന്നാല്‍ ആം ആദ്മി പ്രവര്‍ത്തകരുടെ പ്രകടനത്തെ ഇവന്റ് മാനേജ്‌മെന്റ് പരിപാടിയെന്ന് ബിജെപി പരിഹസിച്ചു.
Story Highlights: Not frightened to go to jail Manish Sisodia prepared for CBI questioning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here