Advertisement

സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; ജനശതാബ്ദി ഉൾപ്പടെ മൂന്ന് ട്രെയിനുകൾ റദ്ദാക്കി

February 26, 2023
Google News 2 minutes Read

തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി, എറണാകുളം – ഷൊർണൂർ മെമു, എറണാകുളം- ഗുരുവായൂർ എക്സ്പ്രസ് എന്നീ ട്രെയിനുകൾ ഇന്ന് സർവീസ് നടത്തില്ലെന്ന് റെയിൽവേ അറിയിച്ചു. ട്രെയിനുകൾ റദ്ദാക്കിയതോടെ കൂടുതൽ ബസ് സർവീസ് ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

ഇന്ന് ഉച്ചക്ക് 14.50 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട 12082 തിരുവനന്തപുരം – കണ്ണൂർ ജനശതാബ്‌ദി പൂർണമായും റദാക്കി. വൈകീട്ട് 5.35 നുള്ള എറണാകുളം- ഷൊർണൂർ മെമു, രാത്രി 7.40നുള്ള എറണാകുളം-ഗുരുവായൂർ എക്‌സ്‌പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്.

ഇന്ന് 2.50 നുള്ള കണ്ണൂർ -എറണാകുളം എക്‌സ്പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും. ഇന്ന് 3 മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടേണ്ട ചെന്നൈ മെയിൽ തൃശൂരിൽ നിന്ന് രാത്രി 8.43നു പുറപ്പെടും. ഇന്ന് 10.10ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടേണ്ട കന്യാകുമാരി-ബംഗളൂരു ട്രെയിൻ 2 മണിക്കൂർ വൈകും. നാളത്തെ കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി സർവീസ് പൂർണമായും റദ്ദാക്കിയിട്ടുണ്ട്.

Read Also: നാളത്തെ മൂന്ന് ട്രെയിൻ സർവീസുകൾ റദ്ദാക്കി; കൂടുതൽ ബസ് സർവീസുമായി കെഎസ്ആർടിസി

തൃശൂർ പുതുക്കാട് റെയിൽവേ സ്റ്റേഷനുകളിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ട്രെയിൻ സർവീസ് താൽക്കാലികമായി നിർത്തിയത്.

Story Highlights: Track maintenance Jan Shatabdi cancelled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here