Advertisement

ഡിസ്നിലാൻഡിൽ എത്തിയത് 3,000 തവണ; ലോക റെക്കോർഡ് സ്വന്തമാക്കി അമേരിക്കൻ പൗരൻ

February 26, 2023
Google News 3 minutes Read

സഞ്ചാരികളുടെ ഇഷ്ട ഇടങ്ങളിൽ ഒന്നാണ് ഡിസ്നിലാൻഡ്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടെ എത്തണമെന്ന് ആഗ്രഹിക്കാത്ത ആരും തന്നെ ഉണ്ടാകില്ല. എന്നാൽ ഇപ്പോൾ ഏറ്റവും കൂടുതൽ തവണ ഡിസ്നിലാൻഡ് സന്ദർശിക്കുന്ന വ്യക്തി എന്ന ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു അമേരിക്കൻ പൗരൻ. കാലിഫോർണിയ സ്വദേശിയും ഡിസ്നി പ്രേമിയുമായ ജെഫ് റീറ്റ്സാണ് ഈ അപൂർവ നേട്ടം കൈവരിച്ചിരിക്കുന്നത്.

ഒന്നും രണ്ടുമല്ല തുടർച്ചയായി 3,000ത്തോളം തവണ കാലിഫോർണിയയിലെ അനാഹൈം സിറ്റിയിലെ ഡിസ്നിലാൻഡിൽ ജെഫ് സന്ദർശനം നടത്തി. ഗിന്നസ് വേൾഡ് റെക്കോർഡ് അനുസരിച്ച്, 2020 മാർച്ച് 13 വരെ ജെഫ് റീറ്റ്സ് 2,995 തവണ “ഭൂമിയിലെ ഏറ്റവും സന്തോഷകരമായ സ്ഥലം” സന്ദർശിച്ചിട്ടുണ്ട്. മുൻ വ്യോമസേന ഉദ്യോഗസ്ഥനാണ് ജെഫ് റീറ്റ്സ്. ജോലിയിൽ നിന്നും വിരമിച്ച ശേഷം പാർക്ക് സന്ദർശനം പതിവാക്കി. 2012 ജനുവരി 1 നാണ് റീറ്റ്സ് ആദ്യമായി ഡിസ്നിലാൻഡിൽ എത്തുന്നത്.

വർഷങ്ങൾക്കിപ്പുറം ഇന്നും ജെഫ് തീം പാർക്കിൽ എത്താറുണ്ട്. എന്നാൽ ഇപ്പോൾ തന്റെ ദൈനംദിന ജോലികളുമായി പൊരുത്തപ്പെടാൻ രാത്രിയിലാണ് സന്ദർശനം എന്നുമാത്രം. തന്റെ അപൂർവ നേട്ടത്തെ കുറിച്ച് ജെഫ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 2017-ൽ തുടർച്ചയായി 2,000 സന്ദർശനങ്ങൾ നടത്തി കാലിഫോർണിയയിലെ ഹണ്ടിംഗ്ടൺ ബീച്ചിൽ നിന്നുള്ള 50 കാരൻ ആദ്യമായി ശ്രദ്ധ നേടിയിരുന്നു.

Story Highlights: US Man Visits Disneyland almost 3000 Times; Breaks Guinness World Record

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here