വനിതാ ടി-20 ലോകകപ്പ് ഫൈനൽ: കലാശപോരാട്ടത്തിൽ ഓസ്ട്രേലിയക്ക് എതിരെ സൗത്ത് ആഫ്രിക്ക ഇറങ്ങും

വനിതാ ടി-20 ലോകകപ്പ് ഫൈനലിൽ നിലവിലെ ജേതാക്കളായ ഓസ്ട്രേലിയ സൗത്ത് ആഫ്രിക്കയെ നേരിടും. ഇന്ന് വൈകീട്ട് ഇന്ത്യൻ സമയം 6:30ന് കേപ്പ്ടൗണിലെ ന്യൂ ലാൻഡ്സ് മൈതാനത്താണ് മത്സരം. കഴിഞ്ഞ ആറ് ലോകകപ്പുകളിലും ഫൈനലിൽ കയറിയ ഓസ്ട്രേലിയ അഞ്ചെണ്ണത്തിൽ കിരീടം ഉയർത്തിയിട്ടുണ്ട്. സൗത്ത് ആഫ്രിക്ക ആദ്യമായാണ് വനിതാ ടി-20 ലോകകപ്പ് ഫൈനലിലേക്ക് എത്തുന്നത്. സത്യത്തിൽ, ആദ്യമായാണ് പുരുഷ-സ്ത്രീ വിഭാഗങ്ങളിൽ സൗത്ത് ആഫ്രിക്ക ഒരു ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ എത്തുന്നത്. സ്വന്തം രാജ്യത്ത് നടക്കുന്ന ലോകകപ്പിൽ കിരീടം ഉയർത്തുകയെന്ന സുവർണാവസരം സൗത്ത് ആഫ്രിക്കയെ കാത്തിരിക്കുന്നു. Women’s T20 World Cup Final
ആറാമത്തെ വനിതാ ടി-20 ലോകകപ്പ് നേടുക എന്ന ലക്ഷ്യത്തോടെ കുതിക്കുന്ന ഓസ്ട്രേലിയയുടെ നിര അതിശക്തമാണ്. വനിതാ ടി-20 ലോകകപ്പിൽ ഇരു ടീമുകളും ആറ് തവണ പരസ്പരം ഏറ്റുമുട്ടിയിരുന്നു. ആറെണ്ണത്തിലും വിജയം ഓസ്ട്രേലിയക്ക് ഒപ്പം ആയിരുന്നു. ടി-20 ലോകകപ്പിൽ കഴിഞ്ഞ 20 മത്സരങ്ങളിൽ 19 എണ്ണത്തിൽ ഓസ്ട്രേലിയ വിജയിച്ചിട്ടുണ്ട്. ഗ്രൂപ്പ് സ്റ്റേജിൽ ദക്ഷിണാഫ്രിക്കയെ ഓസ്ട്രേലിയ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. മെഗ് ലാനിങ്ങിന്റെയും അലീസ ഹീലിയുടെയും ചിറകിലാണ് ഓസ്ട്രേലിയയുടെ കുതിപ്പ്. ഐസിസി വനിതാ ടി20 ലോകകപ്പിൽ 1000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമാകാൻ തയ്യാറെടുക്കുന്ന മെഗ് ലാനിങ്ങിന് ഇനി 18 റണ്ണുകൾ മാത്രം മതിയാകും. ഇതേ നേട്ടത്തിന് 77 റണ്ണുകൾ മാത്രം അകലെയാണ് അലീസ ഹീലി.
ദക്ഷിണാഫ്രിക്കയാകട്ടെ തങ്ങളുടെ ചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് കിരീടം സ്വപ്നം കാണുകയാണ്. ടൂർണമെന്റിൽ ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഏറ്റവും അധികം റണ്ണുകൾ നേടിയ തസ്മിൻ ബ്രിട്ട്സ് ആൺ ടീമിന്റെ കുന്തമുന. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇരട്ട സെഞ്ചുറികൾ നേടി മികച്ച ഫോമിലാണ് താരം.
Story Highlights: Women’s T20 World Cup Final
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here