Advertisement

മദ്യനയ അഴിമതിക്കേസില്‍ സിസോദിയയെ കസ്റ്റഡിയില്‍ വിട്ടു; പ്രതിഷേധം ശക്തമാക്കി എഎപി

February 27, 2023
2 minutes Read
CBI remanded manish sisodia in liquor scam case

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മനീഷ് സിസോദിയക്ക് തിരിച്ചടി. സിസോദിയെ അഞ്ചുദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. സിബിഐ നടപടിയില്‍ ആം ആദ്മി പാര്‍ട്ടി പ്രതിഷേധം ശക്തമാക്കി. സിസോദിയയുടെ അറസ്റ്റിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തപ്പോള്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ അറസ്റ്റിനെ അപലപിച്ചു.(CBI remanded manish sisodia in liquor scam case)

സിബിഐയുടെ ആവശ്യം അംഗീകരിച്ച ഡല്‍ഹി റോസ് അവന്യൂ കോടതി അടുത്തമാസം നാലാം തീയതി വരെ മനീഷ് സിസോദിയെ കസ്റ്റഡിയില്‍ വിട്ടു. അന്വേഷണവുമായി സഹകരിക്കുന്നില്ല. മദ്യനയത്തില്‍ മാറ്റം വരുത്താന്‍ സെക്രട്ടറിക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കി. അതീവ രഹസ്യമായ ഗൂഢാലോചന അഴിമതിക്ക് പിന്നിലുണ്ട്. 2020 മുതല്‍ ഉപയോഗിച്ച് വരുന്ന മൊബൈല്‍ ഫോണ്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കിയില്ല എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിസോദിയെ കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടത്.

അതിനിടെ അറസ്റ്റിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയര്‍ത്തിയ ആം ആദ്മി പാര്‍ട്ടി ഡല്‍ഹി ബിജെപി ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ആം ആദ്മി പാര്‍ട്ടി ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം അതിരുവിട്ടു.

Read Also: മുസ്ലീം ആശാ പ്രവർത്തകർക്ക് ഉംറ യാത്ര സംഘടിപ്പിച്ച് കോൺഗ്രസ് എംഎൽഎ

അറസ്റ്റ് രാഷ്ട്രീയസമര്‍ദ്ദം മൂലമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു. മോദിസര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ അറസ്റ്റിനെ അപലപിച്ചു. പ്രതിപക്ഷത്തെ ഭയപ്പെടുത്താന്‍ ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു.

Story Highlights: CBI remanded manish sisodia in liquor scam case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top