ഹൃദയാഘാതം; ബഹ്‌റൈനിൽ നിലമ്പൂർ സ്വദേശി മരിച്ചു

നിലമ്പൂർ എടക്കര തയ്യൽ മൂസയുടെ മകൻ മുഹമ്മദ് തയ്യൽ (46) ഹൃദയാഘാതം മൂലം ബഹ്‌റൈനിൽ നിര്യാതനായി. ഉറക്കത്തിലാണ് മരണം സംഭവിച്ചത്. പതിനാറ് വർഷമായി ബഹ്റൈൻ പ്രവാസിയാണ്. ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ സലാം മമ്പാട്ടുമൂലയുടെ സഹോദരിയുടെ മകളുടെ ഭർത്താവാണ്.
മനാമയിൽ ഷിഫ്റ്റിംഗ് കമ്പനിയിൽ തൊഴിലാളിയാണ്. മാതാവ് സൈനബ, ഭാര്യ സബ്ന, മക്കൾ ഷദീദ്, ഷാഹിദ്, ഷഹാന.കെ എം സി സി മയ്യിത്ത് പരിപാലന വിങ്ങിൻറെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലയക്കാനുള്ള നടപടികൾ തുടരുകയാണ്.
Story Highlights: hear attack nilambur death bahrain
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here