Advertisement

ജർഗൻ ക്ലിൻസ്മാൻ ദക്ഷിണ കൊറിയയുടെ പുതിയ പരിശീലകൻ

February 27, 2023
Google News 2 minutes Read

ജർമ്മൻ ഫുട്ബോൾ ഇതിഹാസം ജർഗൻ ക്ലിൻസ്മാനെ മുഖ്യ പരിശീലകനായി നിയമിച്ച് ദക്ഷിണ കൊറിയ. 2026 വരെയാണ് കരാർ കാലാവധി. മുൻ ജർമ്മൻ കോച്ച് അടുത്ത ആഴ്ച സിയോളിൽ എത്തുമെന്നും മാർച്ച് 24 ന് കൊളംബിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തോടെ ചുമതല ആരംഭിക്കുമെന്നും കൊറിയൻ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.

കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പിൽ ബ്രസീലിനോട് ദക്ഷിണ കൊറിയ തോറ്റതിന് പിന്നാലെ സ്ഥാനം ഒഴിഞ്ഞ പൗലോ ബെന്റോയ്ക്ക് പകരമാണ് ക്ലിൻസ്മാൻ. ഗസ് ഹിഡിങ്ക് മുതൽ പൗലോ ബെന്റോ വരെ കൊറിയൻ ദേശീയ ടീമിനെ നയിച്ച മികച്ച പരിശീലകരുടെ പാത പിന്തുടരാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്. വരാനിരിക്കുന്ന ഏഷ്യൻ കപ്പിലും 2026 ലോകകപ്പിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിവിന്റെ പരമാവധി പരിശ്രമിക്കുമെന്നും ജർഗൻ പ്രതികരിച്ചു.

1990ൽ ലോകകപ്പ് നേടിയ മുൻ ജർമ്മൻ സ്‌ട്രൈക്കർ പരിശീലിപ്പിക്കുന്ന മൂന്നാമത്തെ ദേശീയ ടീമാണ് ദക്ഷിണ കൊറിയ. 1998ൽ വിരമിച്ച ശേഷം 2004 മുതൽ 2006 വരെ ജർമ്മനിയെയും 2011 മുതൽ 2016 വരെ അമേരിക്കയെയും അദ്ദേഹം പരിശീലിപ്പിച്ചു. 2008-09 സീസണിൽ ബയേൺ മ്യൂണിക്കിനെ 10 മാസം പരിശീലിപ്പിച്ചിട്ടുണ്ട്. ജർമ്മൻ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ് ഹെർത്ത ബെർലിനെയാണ് അദ്ദേഹം അവസാനമായി പരിശീലിപ്പിച്ചത്. 2019 നവംബർ മുതൽ 2020 ജനുവരി വരെയായിരുന്നു അത്.

Story Highlights: Jürgen Klinsmann named South Korea’s new head coach

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here