Advertisement

ഫേക്ക് അക്കൗണ്ട് വഴി യുവാക്കളെ വീഴ്ത്തി പെൺസുഹൃത്തുക്കളുടെ ചിത്രങ്ങൾ കൈക്കലാക്കി ബ്ലാക്ക്‌മെയിലിങ്ങ്; 32കാരൻ പിടിയിൽ

February 27, 2023
Google News 1 minute Read

ന്യൂഡൽഹിയിൽ യുവതികളുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി ബ്ലാക്ക്‌മെയിൽ ചെയ്തിരുന്ന 32കാരൻ പിടിയിൽ. വലിയ സ്ഥാപനങ്ങളിൽ ഫർണിച്ചർ ഡിസൈനറായി ജോലി ചെയ്തിരുന്ന പ്രദീപ് ശർമയെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകളുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഉണ്ടാക്കി യുവാക്കളിൽ നിന്ന് പെൺസുഹൃത്തുക്കളുടെ ചിത്രങ്ങൾ കൈക്കലാക്കിയായിരുന്നു ബ്ലാക്ക്‌മെയിലിങ്ങ്. കൂടുതൽ സ്വകാര്യ ചിത്രങ്ങൾ ആവശ്യപ്പെട്ടായിരുന്നു ബ്ലാക്ക്‌മെയിലിങ്ങ്.

ദ്വാരകയിൽ വച്ചാണ് ഇയാൾ അറസ്റ്റിലായത്. ഇയാളിൽ നിന്ന് പൊലീസ് ഐഫോൺ പിടിച്ചെടുത്തു. 50ഓളം യുവതികളുടെ ചിത്രങ്ങളാണ് ഈ ഫോണിൽ ഉണ്ടായിരുന്നത്. 18 വയസുകാരി നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.

Story Highlights: man arrested fake profile blackmailing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here