Advertisement

മുള്ളന്‍പന്നിയെ വേട്ടയാടി കടത്താന്‍ ശ്രമം: പ്രതി പിടിയില്‍

February 27, 2023
Google News 3 minutes Read
man arrested for Attempt to poach and smuggle porcupine

ഇടുക്കി കുമളിയില്‍ മുള്ളന്‍പന്നിയെ നാടന്‍ തോക്ക് ഉപയോഗിച്ച് വേട്ടയാടി വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. വണ്ടിപ്പെരിയാര്‍ വാളാര്‍ഡി തെങ്ങനാകുന്നില്‍ സോയി മാത്യുയാണ് വനം വകുപ്പിന്റെ പിടിയിലായത്. (man arrested for Attempt to poach and smuggle porcupine)

വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ വാളാര്‍ഡി, മേപ്പറട്ട് ഭാഗത്ത് വന്യമൃഗങ്ങളെ വേട്ടയാടുന്നതായി വനം വകുപ്പിന് പരാതി ലഭിച്ചിരുന്നു. ഇതോടെ മേഖലയില്‍ വനപാലകര്‍ നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞദിവസം വാളാര്‍ഡി ഓടമേട് ഭാഗത്ത് നടത്തിയ പരിശോധനയ്ക്കിടെ ഈ മേഖലയില്‍ നിന്ന് വെടിയൊച്ച കേട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് മുള്ളന്‍ പന്നിയും നാടന്‍ തോക്കുമായി മാത്യു വനപാലകരുടെ പിടിയിലാകുന്നത്. ഇരുചക്ര വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ തന്ത്രപരമായാണ് വനംവകുപ്പ് ജീവനക്കാര്‍ പിടികൂടിയത്. ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മുള്ളന്‍ പന്നിയുടെ ജഡവും, നാടന്‍ തോക്കും, തിരയും മറ്റ് വേട്ടയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തി.

Read Also: 157 നഴ്‌സിങ് കോളജുകള്‍; അധ്യാപക പരിശീലനത്തിന് പുതിയ കരിക്കുലം; വിദ്യാഭ്യാസ മേഖലയിലെ ബജറ്റ്

മാത്യുവിനൊപ്പം കൂടുതലാളുകള്‍ വേട്ടക്ക് ഉണ്ടായിരുന്നോ എന്നത് വനം വകുപ്പ് അന്വേഷിക്കുകയാണ്. വനം വകുപ്പ് ചെല്ലാര്‍ കോവില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി. കെ. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Story Highlights: man arrested for Attempt to poach and smuggle porcupine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here