പ്രളയകാലത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; പിടികിട്ടാപ്പുള്ളിയായ പ്രതി അറസ്റ്റിൽ
പ്രളയകാലത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പിടികിട്ടാപ്പുള്ളിയായ പ്രതി അറസ്റ്റിൽ. പാലക്കാട് അലനല്ലൂർ സ്വദേശി ഹരീഷ് ചന്ദ്രനാണ് കോഴിക്കോട് മാവൂർ പോലീസിൻറെ പിടിയിലായത്. ( rape during 2019 kerala flood culprit arrested )
കഴിഞ്ഞ പ്രളയകാലത്ത് സ്‌കൂളിൽ പോകാൻ കഴിയാതെ വീട്ടിലിരുന്ന പെൺകുട്ടിയെയാണ് ഹരീഷ് പീഡിപ്പിച്ചത്. കൈകൾ കെട്ടി വായിൽ തുണി തരുകയാണ് പെൺകുട്ടിയെ ഹരീഷ് കീഴ്‌പ്പെടുത്തിയത്. അന്ന് മാവൂർ പോലീസ് ഇയാളെ പിടികൂടിയിരുന്നു. എന്നാൽ വിചാരണ സമയത്ത് ഹാജരാകാതെ പ്രതി മുങ്ങി. ഇതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി. ഒളിവിൽ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം പരിശോധിച്ചു. ഗാർഡൻ പണിക്കാരനായ ഹരീഷ് കോഴിക്കോട് മാന്യപുരത്ത് എത്തിയതായി രഹസ്യ വിവരം കിട്ടി. അങ്ങനെയാണ് പ്രതിയെ പിടികൂടുന്നത്. പോക്‌സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Story Highlights: rape during 2019 kerala flood culprit arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here