Advertisement

‘ട്രൂത്ത് ഫൈറ്റ്’ ബോക്‌സിങ് മത്സരത്തില്‍ തിളങ്ങി സൗദി താരങ്ങള്‍

February 27, 2023
Google News 2 minutes Read
saudi boxing stars won in truth fight competition

എതിരാളികളെ പോരാടി തോല്‍പിച്ച് സൗദി ബോക്‌സിങ് താരങ്ങള്‍. രണ്ടാമത് ദറഇയ സീസണ്‍ പരിപാടികളുടെ ഭാഗമായി ഞായറാഴ്ച രാത്രി അരങ്ങേറിയ ‘ട്രൂത്ത് ഫൈറ്റ്’ ബോക്‌സിങ് പോരാട്ടത്തിലാണ് വനിതയടക്കം നാല് സൗദി ബോക്‌സര്‍മാര്‍ ഇടിക്കൂട്ടില്‍ ഇടിച്ചുകയറി പോരാടിയത്.( saudi boxing stars won in truth fight competition)

സിയാദ് മജ്‌റാഷി, റഗദ് അല്‍നുഐമി, സല്‍മാന്‍ ഹമാദ, സിയാദ് അല്‍ മയൂഫ് എന്നിവര്‍ ഇടിക്കൂട്ടില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. സ്‌കില്‍ ചലഞ്ച് എന്റര്‍ടൈന്‍മെന്റ് കമ്പനിയുടെ സഹകരണത്തോടെ സൗദി ബോക്‌സിങ് ഫെഡറേഷന്റെ മേല്‍നോട്ടത്തില്‍ സൗദി കായിക മന്ത്രാലയമായിരുന്നു മത്സരം സംഘടിപ്പിച്ചത്.

Story Highlights: saudi boxing stars won in truth fight competition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here