Advertisement

അഗ്നിവീറിലൂടെ സൈന്യത്തിൽ പ്രവേശനം ലഭിച്ചില്ല; യുവാവ് ജീവനൊടുക്കി

February 28, 2023
Google News 1 minute Read

അഗ്നിവീർ പദ്ധതിയിലൂടെ സൈന്യത്തിൽ പ്രവേശനം ലഭിക്കാതിരുന്നതിനെ തുടർന്ന് 22കാരൻ ജീവനൊടുക്കി. മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ ചൊവ്വാഴ്ചയാണ് കേദാർ പാൽ എന്ന യുവാവ് ആത്‌മഹത്യ ചെയ്തത്. വയസ് അധികരിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് കേദാറിന് സേനയിൽ പ്രവേശനം നിഷേധിച്ചത്.

ചൊവ്വാഴ്ച പുലർച്ചെ ഓടാനായി വീട്ടിൽ നിന്നിറങ്ങിയ കേദാറിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനരികെ ആത്‌മഹത്യാ കുറിപ്പും കണ്ടെത്തി. ആത്‌മഹത്യാ കുറിപ്പിൽ ആത്‌മഹത്യ ചെയ്യാൻ കാരണം സൈന്യത്തിൽ പ്രവേശനം ലഭിക്കാത്തതാണെന്ന് രേഖപ്പെടുത്തിയിരുന്നു.

Story Highlights: Army Aspirant Suicide After Failing Agniveer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here