Advertisement

ആറ്റുകാൽ ഉത്സവത്തിന് തുടക്കം; കലാപരിപാടികൾ ഉണ്ണിമുകുന്ദൻ ഉദ്ഘാടനം ചെയ്‌തു

February 28, 2023
2 minutes Read
unnimukundan on attukal pongala 2023

ആറ്റുകാൽ പൊങ്കാല ഉത്സവം തിങ്കളാഴ്ച ആരംഭിച്ചു. മാർച്ച് ഏഴിന് രാവിലെ 10.30-നാണ് ആറ്റുകാൽ പൊങ്കാല. വൈകുന്നേരം 6.30-ന് കലാപരിപാടികൾ ഉണ്ണിമുകുന്ദൻ ഉദ്ഘാടനം ചെയ്‌തു. ഉത്സവത്തിനു മുന്നോടിയായി ഭഗവതിയെ കാപ്പുകെട്ടി പാടി കുടിയിരുത്തുന്ന ചടങ്ങ് പുലർച്ചെ നടന്നു.(attukal pongala 2023 unnimukundan inaugurated programes)

മാളികപ്പുറം വിജയിപ്പിച്ച പ്രേക്ഷകർക്ക് ഉണ്ണിമുകുന്ദൻ നന്ദി പറഞ്ഞു. ആ സിനിമയാണ് എന്നെ ഇവിടെ വിളിക്കാൻ നിമിത്തമായത്. ജീവിതത്തിൽ പരാജയങ്ങൾ സംഭവിച്ചപ്പോഴും അമ്മയുടെ അനുഗ്രഹം കൂടെയുണ്ടായിരുന്നുവെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു. പ്രേക്ഷകരുടെ പോത്സാഹനം എപ്പോഴും ആവശ്യമാണ്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വർഷമാണിതെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു.

Read Also: 157 നഴ്‌സിങ് കോളജുകള്‍; അധ്യാപക പരിശീലനത്തിന് പുതിയ കരിക്കുലം; വിദ്യാഭ്യാസ മേഖലയിലെ ബജറ്റ്

മൂന്നാം ഉത്സവ ദിവസം കുത്തിയോട്ടവ്രതം ആരംഭിക്കും. ക്ഷേത്രത്തിൽ തങ്ങിയാണ് കുട്ടികൾ വ്രതം എടുക്കുന്നന്നത്. കുത്തിയോട്ടത്തിനുള്ള ചൂരൽക്കുത്ത് മാർച്ച് ഏഴിന് രാത്രി 7.45-ന് നടക്കും. രാത്രി 10.15-ന് എഴുന്നള്ളത്ത് ആരംഭിക്കും.

മണക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെത്തുന്ന എഴുന്നള്ളത്ത് പിറ്റേന്ന് പുലർച്ചെയ്‌ക്കാണ് തിരികെ എത്തുന്നത്. മാർച്ച് എട്ടിന് രാത്രി 9.15-ന് ദേവിയുടെ കാപ്പഴിക്കും. പുലർച്ചെ ഒന്നിന് നടക്കുന്ന കുരുതിയോടെ ഉത്സവം സമാപിക്കും.മൂന്ന് ഓഡിറ്റോറിയങ്ങളിലായാണ് കലാപരിപാടികൾ നടക്കുന്നത്. അംബ, അംബിക, അംബാലിക എന്നീ ഓഡിറ്റോറിയങ്ങളിൽ മുഴുവൻ സമയവും പരിപാടികൾ നടക്കും.

Story Highlights: attukal pongala 2023 unnimukundan inaugurated programes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top