ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന ഏറ്റവും വലിയ വിമാനക്കമ്പനിയായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്ന വിമാനക്കമ്പനിയായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ)യുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലേക്കും പുറത്തേക്കും സര്‍വീസ് നടത്തുന്ന ഏറ്റവും വലിയ വിദേശ വിമാനക്കമ്പനിയാണ് എമിറേറ്റ്‌സ്. 2022 അവസാന പാദത്തിലെ ഡിജിസിഎയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ എല്ലാ ആഭ്യന്തര വിമാനക്കമ്പനികളെയും ഉള്‍പ്പെടുത്തിയാല്‍ എമിറേറ്റ്‌സ് മൂന്നാമത്തെ വലിയ കാരിയര്‍ കൂടിയാണ്.(Emirates is the largest foreign airline serving India)
‘ഇന്ത്യ ലോകത്തിന്റെ അടുത്ത സാമ്പത്തിക ശക്തിയാകാന്‍ പോകുകയാണ്. അതുകൊണ്ട് തന്നെ അടുത്ത അഞ്ച് മുതല്‍ പത്തുവര്‍ഷത്തേക്ക് വിമാന ഉപയോഗം വലിയ തോതില്‍ വര്‍ധിക്കുമെന്നാണ് കരുതുന്നതെന്ന് ഇന്ത്യ, നേപ്പാള്‍ എമിറേറ്റ്‌സ് വൈസ് പ്രസിഡന്റ് മുഹമ്മദ് സര്‍ഹാന്‍ പറഞ്ഞു.
Read Also: അഞ്ച് ശതമാനം വർധന; ഏറ്റവും കൂടുതൽ ഈന്തപ്പഴം കയറ്റുമതി ചെയ്യുന്ന രാജ്യമായി സൗദി
ഇന്ത്യയില്‍ നിരവധി എയര്‍ലൈനുകളുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്ന എമിറേറ്റ്‌സിന്റെ എയര്‍ലൈനുകളാണ്. ഇനിയും യാത്രക്കാരുടെ എണ്ണം കൂടുകയാണ് ചെയ്യുക. ദുബായ്ക്കും ഇന്ത്യക്കും ഇടയില്‍ 334 വിമാനങ്ങളാണ് പ്രതിവാരം സര്‍വീസ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം 4.45 ദശശലക്ഷം യാത്രക്കാരാണ് എമിറേറ്റ്‌സ് യാത്രയ്ക്കായി തെരഞ്ഞെടുത്തത്. മിക്കവാറും എല്ലാ ഇന്ത്യന്‍ വിമാനക്കമ്പനികളുമായും എമിറേറ്റ്‌സിന് ഇതിനോടകം ഇന്റര്‍ലൈന്‍ കരാറുണ്ടെന്നും മുഹമ്മദ് സര്‍ഹാന്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: Emirates is the largest foreign airline serving India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here