Advertisement

ചെറിയ പൊട്ടിത്തെറികളുണ്ട് പരിഹരിച്ചുവരികെയാണ്, അവസാന തീയും കെടുത്തിക്കഴിഞ്ഞേ ഞങ്ങൾ പോകൂ: അഗ്നിശമന സേന

February 28, 2023
Google News 2 minutes Read
varapuzha blast

വരാപ്പുഴയില്‍ മുട്ടിനകത്ത് പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിനുള്ളില്‍ പൊട്ടിത്തെറി. ഒരാള്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞട്ടില്ല. 7 പേര്‍ക്ക് പരുക്ക്. ചെറിയ പൊട്ടിത്തെറികളുണ്ട് പരിഹരിച്ചുവരികെയാണ്,ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അഗ്നിശമന സേന അറിയിച്ചു. ചെറിയ പൊട്ടിത്തെറികൾ ഉണ്ടായേക്കും, അവസാന തീയും കെടുത്തിക്കഴിഞ്ഞേ ഞങ്ങൾ പോകൂവെന്നും അഗ്നിശമന സേന അറിയിച്ചു. തീ പൂർണമായും നിയന്ത്രണവിധേയമാണെന്നും അറിയിച്ചു. തീ നിയന്ത്രണവിധേയമെന്ന് ജില്ലാ കളക്ടര്‍ രേണു രാജ്. പടക്ക നിര്‍മാണത്തിന് ലൈസന്‍സുണ്ടായിരുന്നോ എന്ന് എന്ന് പരിശോധിക്കുമെന്നും കളക്ടര്‍.(massive explosion fire cracker unit varapuzha update)

Read Also: ടിക്കറ്റ് വില്പന മന്ദഗതിയിൽ; അക്ഷയ് കുമാറിൻ്റെ ന്യൂ ജേഴ്സി ഷോ ക്യാൻസൽ ചെയ്തു

ജെന്‍സണ്‍, ഫെഡ്രീന, കെ ജെ മത്തായി, എസ്‍തര്‍, എല്‍സ, ഇസബെല്‍, നീരജ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതരസംസ്ഥാന തൊഴിലാളിയുടെ നില ഗുരതരമാണ്. ഉഗ്രസ്ഫോടനമാണ് ഉണ്ടായതെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. സമീപത്തെ കെട്ടിടങ്ങള്‍ക്ക് അടക്കം കേടുപാടുണ്ട്. സമീപത്തെ വീടുകളുടെ ജനാലുകള്‍ തകര്‍ന്നു. വരാപ്പുഴ ഭാഗത്ത് കെട്ടിടങ്ങള്‍ക്ക് കുലുക്കം, പ്രകമ്പനം എന്നിവയുണ്ടായി. സ്ഫോടനം ഉണ്ടായതിന്‍റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് പ്രകമ്പനം ഉണ്ടായത്.

Story Highlights: massive explosion fire cracker unit varapuzha update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here