Advertisement

യുദ്ധമികവിൻ്റെ സ്മരണാർത്ഥം; 1971ലെ യുദ്ധത്തിലെ T-55 ടാങ്ക് സ്ഥാപിച്ച് പാങ്ങോട് സൈനിക കേന്ദ്രം

February 28, 2023
Google News 4 minutes Read

1971ലെ യുദ്ധത്തിലെ ഏറ്റവും മികച്ച വലിയ ടാങ്കായ ടി -55 ൻ്റെ പ്രവർത്തന മികവിനെ അനുസ്മരിച്ചും മാതൃരാജ്യത്തിനായുള്ള സേവനത്തെ ആദരിച്ചും തിരുവന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിൻ്റെ നഗര വീഥിയിൽ ടി-55 ടാങ്ക് സ്ഥാപിച്ചു. പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ ലളിത് ശർമ ഉദ്ഘാടനം ചെയ്തു.(Pangod Military Base, where a T-55 tank was installed)

1966 മുതൽ ഇന്ത്യൻ സൈന്യത്തിൽ ഉൾപ്പെടുത്തിയ ടി-55 ടാങ്ക് ലോകത്തിലെ ഏറ്റവും ആധുനിക യുദ്ധ ടാങ്കുകളിലൊന്നായിരുന്നു. കിഴക്കൻ യൂറോപ്പിലെ സോവിയറ്റ് രാജ്യങ്ങളിൽ നിന്നാണ് ടി-55 പ്രധാനമായും വാങ്ങിയത്. പിന്നീട് 225 എണ്ണം T-55 ടാങ്കുകൾ വിതരണം ചെയ്യുന്നതിനുള്ള കരാർ 1968-ൽ USSR-മായി ഒപ്പുവച്ചു.

Read Also: 157 നഴ്‌സിങ് കോളജുകള്‍; അധ്യാപക പരിശീലനത്തിന് പുതിയ കരിക്കുലം; വിദ്യാഭ്യാസ മേഖലയിലെ ബജറ്റ്

2011 മെയ് വരെ ഇന്ത്യൻ ആർമിയുടെ കവചിത സേനയുടെ സേവനത്തിലായിരുന്ന T-55 ടാങ്ക്, 1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ നിർണായക പങ്ക് വഹിച്ചു. ടി-55 നേക്കാൾ മികച്ച സവിശേഷതകളുള്ള തദ്ദേശീയമായി നിർമ്മിച്ച MBT-വിജയന്തയെയാണ് പിന്നീട് സൈന്യം ഉപയോഗിച്ചത്. യുദ്ധമുഖത്ത് മികവ് തെളിയിച്ച ടി-55 ടാങ്ക് എന്ന യുദ്ധക്കുതിര, ഇപ്പോൾ അഭിമാനത്തോടെ പാങ്ങോട് സൈനിക കേന്ദ്രത്തിൽ കാണാം.

Story Highlights: Pangod Military Base, where a T-55 tank was installed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here