ഇന്ത്യൻ ക്രിക്കറ്റ് താരം ഷർദുൽ ഠാക്കുർ വിവാഹിതനായി

ഇന്ത്യൻ ക്രിക്കറ്റ് താരം ഷർദുൽ ഠാക്കുർ വിവാഹിതനായി. കാമുകി മിഥാലി പരുൾകറിനെയാണ് താരം വിവാഹം കഴിച്ചത്. പരമ്പരാഗത മറാഠി രീതിയിലായിരുന്നു വിവാഹം. ( Shardul Thakur Mittali Parulkar got married )
ഫെബ്രുവരി 26നാണ് ഷർദുൾ ഠാക്കുർ വിവാഹിതനായതെങ്കിലും ഇപ്പോഴാണ് ചിത്രങ്ങളെല്ലാം പുറത്ത് വരുന്നത്. ബെയ്ജ് നിറത്തിലുള്ള ഷെർവാണിയണിഞ്ഞാണ് ഷർദുൾ ഠാക്കുർ വിവാഹിത്തിനെത്തിയത്. വധു മിഥാലി ചുവന്ന ലഹംഗയാണ് അണിഞ്ഞിരുന്നത്. ഡോളി ജെ ആണ് ഇരുവരുടേയും വിവാഹവസ്ത്രം ഡിസൈൻ ചെയ്തത്. കുന്ദൻ ശൈലിയിലുള്ള മാലകളും നെക്ക്‌ലേസുമാണ് വധു ആഭരണമായി അണിഞ്ഞിരുന്നത്.
Read Also: കെഎൽ രാഹുൽ-ആതിയ ഷെട്ടി വിവാഹം
താനെയിൽ ‘ഓൾ ദി ബോക്‌സ്’ എന്ന സ്ഥാപനം നടത്തുകയാണ് മിഥാലി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഷാർദൂൽ ഠാക്കൂറിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ് ഷർദുൾ.
Story Highlights: Shardul Thakur Mittali Parulkar got married
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here