തൃണമൂൽ കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ചൊവ്വാഴ്ചയാണ് തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്കർമാർ പാർട്ടി അക്കൗണ്ടിന്റെ ഡിസ്പ്ലേ ചിത്രം മാറ്റുകയും ‘യുഗ ലാബ്സ്’ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. അതേസമയം പ്രശ്നം പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ഹാക്കിംഗ് നടന്നെങ്കിലും അക്കൗണ്ടിൽ നിന്നും ഇതുവരെ പോസ്റ്റ് ഒന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല. റിപ്പോർട്ടുകളെ കുറിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. യുഎസ് ആസ്ഥാനമായുള്ള ഒരു ബ്ലോക്ക്ചെയിൻ ടെക്നോളജി കമ്പനിയാണ് യുഗ ലാബ്സ്.
Story Highlights: TMC’s Twitter account hacked, name and logo changed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here