Advertisement

സ്കോളർഷിപ്പായി ലഭിച്ച പൈസ മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണം; ആവശ്യവുമായി സ്കൂൾ വിദ്യാർത്ഥി; മാതൃകയെന്ന് ജില്ലാ കളക്ടർ

February 28, 2023
Google News 3 minutes Read

കൃഷ്ണപുരം ഗവൺമെന്റ് യു.പി. സ്കൂളിലെ വാർഷികാഘോഷം ഉദ്ഘാടനത്തിന് എത്തിയപ്പോൾ ജീവിതത്തിൽ വളരെ ആശ്ചര്യപ്പെടുത്തിയ സംഭവം ഉണ്ടായെന്ന് ആലപ്പുഴ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ. കുഞ്ഞ് കൈകളിൽ ഇറുക്കിപ്പിടിച്ചൊരു കവറുമായി ഒരു മോൻ ഓടി വന്നു. വന്നപാടെ മോൻ ഒരു കവർ എൻറെ കൈയ്യിൽ തന്നു. (v r krishnateja about school student helping hands on cmrdf)

“ഇതെനിക്ക് സ്കോളർഷിപ്പായി ലഭിച്ച പൈസയാ. ഈ പൈസ മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകണേ” – എന്ന് മോൻ പറഞ്ഞെന്നും വി ആർ കൃഷ്ണ തേജ ഫേസ്ബുക്കിൽ കുറിച്ചു. കുഞ്ഞ് പ്രായത്തിൽ ഇത്ര വലിയ കാര്യം ചെയ്യാനായല്ലോ. തീർച്ചയായും മോൻറെ മനസിൻറെ വലുപ്പം കൊണ്ട് മാത്രമാണിത് സാധ്യമായതെന്നും ആലപ്പുഴ ജില്ലാ കളക്ടർ കുറിച്ചു.

Read Also: ടിക്കറ്റ് വില്പന മന്ദഗതിയിൽ; അക്ഷയ് കുമാറിൻ്റെ ന്യൂ ജേഴ്സി ഷോ ക്യാൻസൽ ചെയ്തു

ആലപ്പുഴ ജില്ലാ കളക്ടർ ഫേസ്ബുക്ക് പോസ്റ്റ്:

കൃഷ്ണപുരം ഗവൺമെന്റ് യു.പി. സ്കൂളിലെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു ഞാൻ. ഇതിനിടെയാണ് കുഞ്ഞ് കൈകളിൽ ഇറുക്കിപ്പിടിച്ചൊരു കവറുമായി ഒരു മോൻ എന്റെയടുത്തേക്ക് ഓടി വരുന്നത്. വന്നപാടെ മോൻ ഈ കവർ എൻറെ കൈയ്യിൽ തന്നു.
“ഇതെനിക്ക് സ്കോളർഷിപ്പായി ലഭിച്ച പൈസയാ. ഈ പൈസ മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകണേ” – എന്ന് മോൻ എന്നോട് പറഞ്ഞു. ഈ കുഞ്ഞ് പ്രായത്തിൽ ഈ മോന് ഇത്ര വലിയ കാര്യം ചെയ്യാനായല്ലോ.. തീർച്ചയായും മോൻറെ മനസിൻറെ വലുപ്പം കൊണ്ട് മാത്രമാണിത് സാധ്യമായത്. മോന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

Story Highlights: v r krishnateja about school student helping hands on cmrdf

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here