ജി20 ഉച്ചകോടി: സൗന്ദര്യവത്ക്കരണത്തിന് എത്തിച്ച പൂച്ചട്ടികൾ കവർന്ന ഒരാൾ അറസ്റ്റിൽ
ഡൽഹിയിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി, സൗന്ദര്യവത്ക്കരണത്തിന് സ്ഥാപിച്ച പൂച്ചട്ടികൾ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഗാന്ധി നഗർ സ്വദേശിയായ മൻമോഹൻ എന്നയാളാണ് അറസ്റ്റിലായത്. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ഉപയോഗിച്ച ആഡംബര കാറും പൊലീസ് കണ്ടെടുത്തു.
ഡൽഹി-ഗുരുഗ്രാം എക്‌സ്പ്രസ് വേയിലെ ആംബിയൻസ് മാളിന് മുന്നിൽ തിങ്കളാഴ്ചയാണ് സംഭവം. ആഡംബര കാറിലെത്തിയ രണ്ട് പേർ പൂച്ചട്ടികള്‍ മോഷ്ടിക്കുന്നതിന്റെ വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വൈറൽ ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട ജില്ലാ കമ്മീഷണർ നിശാന്ത് കുമാർ യാദവ് ഗുരുഗ്രാം പൊലീസിനോട് വിഷയത്തിൽ അന്വേഷണം നടത്താൻ ആവശ്യപ്പെടുകയായിരുന്നു.
ജി20 ഉച്ചകോടി: സൗന്ദര്യവത്ക്കരണത്തിന് എത്തിച്ച പൂച്ചട്ടികൾ കവർന്ന ഒരാൾ അറസ്റ്റിൽ https://t.co/Dczwvo1ifJ pic.twitter.com/jYth3GZdCr
— 24 News (@24onlive) March 1, 2023
അറസ്റ്റിലായ ഗാന്ധി നഗർ സ്വദേശി മൻമോഹനെ ചോദ്യം ചെയ്തു വരികയാണ്. കേസിലെ മറ്റൊരു പ്രതിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണെന്നും പ്രതികൾ മോഷ്ടിച്ച പൂച്ചട്ടികളും കടത്താൻ ഉപയോഗിച്ച കാറും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. മാർച്ച് 1 മുതൽ 4 വരെ നടക്കാനിരിക്കുന്ന G20 മീറ്റിംഗുകൾക്ക് മുന്നോടിയായി സൗന്ദര്യവത്ക്കരണത്തിന് എത്തിച്ചതായിരുന്നു ഇവ.
Story Highlights: 1 arrested for stealing flower pots set up for G20 event on Delhi-Gurugram expressway
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here