Advertisement

ഹൃദ്രോഗം വില്ലനായി; ഗൃഹനാഥൻ ശസ്ത്രക്രിയയ്ക്കും തുടർ ചികിൽസയ്ക്കും സഹായം തേടുന്നു

March 1, 2023
2 minutes Read

കുട്ടനാട് ഹൃദ്രോഗ ബാധിതനായ ഗൃഹനാഥൻ ശസ്ത്രക്രിയക്കും തുടർ ചികിത്സയ്ക്കുമായി സുമനസുകളുടെ സഹായം തേടുന്നു. ചമ്പക്കുളം പുളിക്കത്തറ വീട്ടിൽ ഡേവിഡ് ഫ്രാൻസിസ് (53) ആണ് സഹായം തേടുന്നത്.
ചമ്പക്കുളത്തും മറ്റും സ്ഥലത്തുമായി ചെറിയ ജോലികൾ ചെയ്തായിരുന്നു കുടുംബം പുലർത്തിയിരുന്നത്. 3 പ്രാവശ്യം വാഹനപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടിരുന്നു. സ്കൂട്ടർ അപകടത്തെ തുടർന്നു കഴിഞ്ഞ രണ്ടര വർഷത്തെ ചികിത്സയ്ക്കുശേഷം ജോലികൾ ചെയ്തു കുടുംബം മുന്നോട്ടു കൊണ്ടുപോകുന്നതിനിടെയാണ് ഹൃദ്രോഗം വില്ലനായി വീണ്ടും കടന്നു വന്നത്.

5 മക്കളുമായി 2 സെന്റ് ഭൂമിയിലെ ചെറിയൊരു കൂരയിലാണ് താമസം. ഭാര്യ ഇപ്പോൾ 7 മാസം ഗർഭിണിയുമാണ്. ഹൃദ്രോഗം കൂടിയതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രി അടിയന്തര ശസ്ത്രക്രീയ നടത്തണമെന്ന നിർദേശമാണ് ഡോക്ടർമാർ നൽകിയിരിക്കുന്നത്. ശസ്ത്രക്രിയക്കും തുടർ ചികിത്സയ്ക്കുമായി
10 ലക്ഷത്തോളം രൂപയാണ് വേണ്ടത്. നിലവിൽ 15 ലക്ഷത്തോളം രൂപയുടെ കടബാധ്യതയിൽ കഴിയുന്ന നിർദ്ദന കുടുംബത്തിന് ചികിത്സയ്ക്കുള്ള തുക കണ്ടെത്താൻ സാധിക്കാത്ത അവസ്ഥയാണ്. നാളെ (2) ആശുപത്രിയിൽ അഡ്മിറ്റായി 4-ാം തീയതി ശസ്ത്രക്രിയ നടത്തണമെന്ന നിർദേശമാണ് നൽകിയിരിക്കുന്നത്.

ഹൃദയത്തിന്റെ വാൽവ് മാറ്റി വയ്ക്കുന്നതിനൊപ്പം 4 ബ്ലോക്ക് നീക്കം ചെയ്യുകയും വേണം. ഡേവിഡിന്റെ ജീവൻ നിലനിർത്താൻ സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിൽ ഭാര്യ മിൻസി ആന്റണിയുടെ പേരിൽ എസ്ബിഐ ചമ്പക്കുളം ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

അക്കൗണ്ട് നമ്പർ 67293642843, IFSC CODE : SBIN0070084

ഫോൺ: +91 81390 99825

Story Highlights: David seeks help for surgery and further treatment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top