പറമ്പില്‍ ജോലി ചെയ്യുന്നതിനിടെ തീ ആളിപ്പടര്‍ന്നു; തൃശൂരില്‍ തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍ പുല്ലൂരില്‍ തെങ്ങിന്‍ തോപ്പിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. ഊരകം സ്വദേശി സുബ്രന്‍ ആണ് പൊള്ളലേറ്റ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ തെങ്ങിന്‍ പറമ്പിനാണ് തീ പിടിച്ചത്. (man died in fire accident in Thrissur)
രാവിലെയാണ് തീ പിടുത്തം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പറമ്പില്‍ ജോലി ചെയ്യുകയായിരുന്നു സുബ്രന്‍. പറമ്പില്‍ ആളിപടര്‍ന്ന തീ കണ്ട് പരിസരവാസികളുടെ നേതൃത്വത്തില്‍ തീ അണയ്ക്കാന്‍ ശ്രമം ആരംഭിച്ചു. ഇതിനിടെ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയും ചെയ്തിരുന്നു.പറമ്പ് മുഴുവനായും ആളിപടര്‍ന്ന തീ പിന്നീട് ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സ് എത്തിയാണ് നിയന്ത്രണ വിധേയമാക്കിയത്.
Read Also: പടക്കനിര്‍മാണശാല പ്രവര്‍ത്തിച്ചത് അനധികൃതമായി: ജില്ലാ കളക്ടർ
ഇതിനിടെയാണ് പറമ്പില്‍ പൊള്ളലേറ്റ് അവശനിലയില്‍ സുബ്രനെ കണ്ടെത്തിയത്. ഉടന്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.
Story Highlights: man died in fire accident in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here