കോഴിക്കോട് വീട്ടമ്മ സാഹസികമായി പിടികൂടിയവർ അന്തർസംസ്ഥാന മോഷ്ടാക്കളെന്ന് പൊലീസ്

വീട്ടമ്മ സാഹസികമായി പിടികൂടിയവർ അന്തർസംസ്ഥാന മോഷ്ടാക്കളെന്ന് പോലീസ്. ബസിൽ നിന്ന് മാല മോഷ്ടിക്കുന്നതിനിടെയാണ് ഇന്നലെ നാടോടി സ്ത്രീകളെ ഒറ്റയ്ക്ക് സാഹസികമായി വീട്ടമ്മ പിടികൂടിയത്. നരിക്കുനി സ്വദേശി സുധയാണ് മോഷ്ടാക്കളെ പിടികൂടിയത്. പിടികൂടിയത്. (police neck chain theft)
വീട്ടമ്മ കോഴിക്കോട് ഒരു വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു. ജോലി കഴിഞ്ഞ് തിരികെ സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെ തൻ്റെ മാല ഒരു സംഘം മോഷ്ടിച്ചതായി മനസ്സിലാക്കി. തുടർന്ന് വീട്ടമ്മ അവരെ പിന്തുടർന്ന് സാഹസികമായി പിടികൂടുകയും നാട്ടുകാരെ ഏല്പിക്കുകയുമായിരുന്നു. പിന്നീട് പൊലീസിനെ വിവരമറിയിച്ചു. സ്റ്റേഷനിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്തപ്പോൾ ഇവർ അന്തർസംസ്ഥാന മോഷ്ടാക്കളാണെന്ന് മനസ്സിലാക്കുകയായിരുന്നു. ഇവർ താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പൊലീസ് മോഷണ മുതലുകൾ പിടിച്ചെടുത്തു.
Read Also: കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസ് പിടിയിൽ
സ്വർണ്ണം, മൊബൈൽ ഫോൺ, പേഴ്സ് ഉൾപ്പെടെയുള്ള പലവിധ സാധനങ്ങളാണ് ഇവർ മോഷ്ടിച്ചത്. തമിഴ്നാട് സ്വദേശികളായ അയ്യപ്പനും അയ്യപ്പൻ്റെ ഭാര്യമാരായ ദേവി, വസന്ത, മകൾ സന്ധ്യ ഉൾപ്പെടെയുള്ളവരാണ് ബസിൽ കയറി യാത്രക്കാരുടെ സാധനങ്ങൾ മോഷ്ടിക്കുന്നത്. കോഴിക്കോട് ജില്ലയിൽ തന്നെ ആറ് സ്റ്റേഷനുകളിലായി ഇവരുടെ പേരിൽ കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു. ഇവരുടെ സംഘങ്ങൾ കേരളത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരെ പിടികൂടാൻ സഹായിച്ച വീട്ടമ്മയെ പൊലീസ് നാളെ ആദരിക്കുന്നുണ്ട്.
Story Highlights: police neck chain theft update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here