Advertisement

കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസ് പിടിയിൽ

March 1, 2023
2 minutes Read
motta jose caught by police

കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസ് പോലീസിന്റെ പിടിയിലായി. കൊല്ലത്തും അയൽ ജില്ലകളിലും വൻ കവർച്ച നടത്തിയ പ്രതിയാണ് മൊട്ട ജോസ്. മുത്തടിക്ക് സമീപത്ത് നിന്നാണ് മൊട്ട ജോസിനെ പിടികൂടിയത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ( motta jose caught by police )

മോഷണത്തിനു കയറുന്ന വീടുകളിൽനിന്ന് ഭക്ഷണമുണ്ടാക്കി കഴിച്ചശേഷമേ ജോസ് മടങ്ങൂ. കോഴിമുട്ടയാണ് മൊട്ട ജോസിന്റെ ഇഷ്ടഭക്ഷണം. അങ്ങനെയാണ് മൊട്ട ജോസ് എന്ന പേര് ലഭിക്കുന്നത്.

മൊട്ട ജോസിന്റെ പേരിൽ നിരവധി മോഷണക്കേസുകളുണ്ട്.
കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലായി ഇരുനൂറോളം മോഷണക്കേസുകളിൽ പ്രതിയാണ് ജോസ്.

Story Highlights: motta jose caught by police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top