Advertisement

യുഎയിലേക്ക് ബന്ധുക്കളെ സ്പോൺസർ ചെയ്യണോ? വേണം 10000 ദിർഹം മാസവരുമാനം

March 2, 2023
Google News 2 minutes Read
Expats must have Dh10000 salary to sponsor 5 relatives

റെസിഡൻസ് വിസയിൽ ബന്ധുക്കളെ സ്പോൺസർ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ പുതുക്കി യുഎഇ. അഞ്ച് ബന്ധുക്കളെ റസിഡന്റ് വിസയിൽ രാജ്യത്ത് താമസിപ്പിക്കണമെങ്കിൽ യുഎഇ പ്രവാസികൾക്ക് കുറഞ്ഞത് 10,000 ദിർഹം പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ചെയർമാൻ അലി മുഹമ്മദ് അൽ ഷംസിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്ത് വിട്ടത്. സ്പോൺസർമാർക്ക് ഇവരെ പാർപ്പിക്കാൻ ആവശ്യമായ പാർപ്പിട സൗകര്യവും ഉണ്ടായിരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. Expats must have Dh10000 salary to sponsor 5 relatives

Read Also: സൗദിയിലെ സര്‍വകലാശാലകളില്‍ യോഗ പ്രോത്സാഹിപ്പിക്കുന്നതിന് കരാര്‍ ഒപ്പുവയ്ക്കും: സൗദി യോഗാ കമ്മിറ്റി

കൂടാതെ, യുഎയിലേക്ക് ആറ് ബന്ധുക്കളെ സ്പോൺസർ ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് കുറഞ്ഞത് 15,000 ദിർഹമെങ്കിലും ശമ്പളം ഉണ്ടായിരിക്കണം. മാത്രമല്ല, ആറിലധികം ബന്ധുക്കളെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ അപേക്ഷകൾ ഡയറക്ടർ ജനറൽ പരിശോധിക്കും എന്ന ഉത്തരവ് വ്യക്തമാക്കുന്നു.

Story Highlights: Expats must have Dh10000 salary to sponsor 5 relatives

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here