ശസ്ത്രക്രിയക്കായി ബുംറ ന്യൂസീലൻഡിലേക്ക് പറക്കുമെന്ന് റിപ്പോർട്ട്

പരുക്കേറ്റ് ചികിത്സയിലുള്ള ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ശസ്ത്രക്രിയക്കായി ന്യൂസീലൻഡിലേക്ക് പറക്കുമെന്ന് റിപ്പോർട്ട്. ഇംഗ്ലണ്ട് താരം ജോഫ്ര ആർച്ചർ, മുൻ കിവീസ് താരം ഷെയിൻ ബോണ്ട് തുടങ്ങിയ താരങ്ങളുടെയൊക്കെ ശസ്ത്രക്രിയ നടത്തിയ സർജൻ റോവൻ ഷൗട്ടനാവും ബുംറയുടെ ശസ്ത്രക്രിയയും നടത്തുക. പരുക്കിൻ്റെ ഗൗരവം പരിഗണിച്ചാണ് ബിസിസിഐയുടെ നീക്കം. (bumrah surgery new zealand)
കഴിഞ്ഞ അഞ്ച് മാസമായി കളത്തിനു പുറത്തുള്ള ബുംറ ഐപിഎലിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും കളിക്കില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ബുംറയെ വിദഗ്ധ സർജനരികിലേക്കയക്കാൻ ബിസിസിഐ തീരുമാനിച്ചത്. ഓക്ക്‌ലൻഡിൽ വച്ചായിരിക്കും ശസ്ത്രക്രിയ.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഓസ്‌ട്രേലിയക്കെതിരായ ടി-20 പോരാട്ടത്തിലാണ് ബുംറ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. വരുന്ന ഏകദിന ലോകകപ്പിൽ താരം കളിച്ചേക്കുമെന്നാണ് പ്രതീക്ഷ.
Story Highlights: jasprit bumrah surgery new zealand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here