പ്രണയപക; യുവതിയെ നടുറോഡിൽ കുത്തി കൊലപ്പെടുത്തി

കർണാടക ബംഗളൂരുവിൽ യുവതിയെ നടുറോഡിലിട്ട് കുത്തി കൊലപ്പെടുത്തിയ യുവാവ് പൊലിസ് പിടിയിലായി. ആന്ധ്രാപ്രദേശ് കാക്കിനട സ്വദേശിയായ ലീല പവിത്രയാണ് കൊല്ലപ്പെട്ടത്. ഇവരുടെ കാമുകൻ ആയിരുന്ന ആന്ധ്രാപ്രദേശ് ശ്രീകാകുളം സ്വദേശി ദിനകർ ബനാലയെ പൊലിസ് അറസ്റ്റു ചെയ്തു. വിവാഹത്തിൽ നിന്നും പെൺകുട്ടി പിന്മാറിയതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലിസ് അറിയിച്ചു. Man stabbed Women due to love grudge
ഇന്നലെ രാത്രി ഏഴരയോടെ, ബംഗളൂരുവിലെ മുരുകേശ് പാളയത്താണ് സംഭവം. ജോലി കഴിഞ്ഞ പുറത്തിറങ്ങിയ ലീലയോട്, ദിനകർ സംസാരിക്കാൻ ശ്രമിയ്ക്കുകയായിരുന്നു. ഇതിന് വിസമ്മതിച്ചതോടെ, ലീലയെ തടഞ്ഞു നിർത്തി കത്തികൊണ്ട് കുത്തി. പതിനാറ് കുത്തേറ്റ ലീല തൽക്ഷണം മരിച്ചു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാതെ, മൃതദേഹത്തിന് സമീപത്തു തന്നെ ഇരുന്ന ദിനകറിനെ പൊലിസെത്തി അറസ്റ്റു ചെയ്തു.
അഞ്ചു വർഷമായി പ്രണയത്തിലായിരുന്നു ഇരുവരും. വ്യത്യസ്ത ജാതിയിൽപ്പെട്ടവരായതിനാൽ യുവതിയുടെ രക്ഷിതാക്കൾ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. വിവാഹം കഴിക്കണമെന്ന ദിനകർ നിരന്തരമായി ആവശ്യപ്പെട്ടതോടെ, യുവതി പ്രണയത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതെ തുടർന്നാണ് ദിനകർ ലീലയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പൊലിസ് പറഞ്ഞു.
Story Highlights: Man stabbed Women due to love grudge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here