മേഘാലയയിൽ തൃണമൂൽ കോൺഗ്രസും എൻപിപിയും തമ്മിൽ ഇഞ്ചോടിഞ്ച്

മേഘാലയയിൽ തൃണമൂൽ കോൺഗ്രസും എൻപിപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. മണ്ഡലങ്ങളിൽ തൃണമൂൽ കോൺഗ്രസിനും എൻപിപിയ്ക്കും 16 വീതം ലീഡ്. മേഘാലയയിൽ എൻപിപിയ്ക്ക് 16, ബിജെപി 8, കോൺഗ്രസ് 10, തൃണമൂൽ കോൺഗ്രസ് 16 എന്നിങ്ങനെയാണ് ലീഡ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 21 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. രണ്ടു സീറ്റുകളായിരുന്നു ബി.ജെ.പി. 2018-ല്‍ നേടിയത്. എന്നാല്‍, എന്‍.പിപിയുമായി ചേര്‍ന്ന് സര്‍ക്കാരിന്റെ ഭാഗമായിരുന്നു. സാങ്മയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് ബി.ജെ.പി. ഇത്തവണ 60 സീറ്റിലും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു.
ഇതിനിടെ ത്രിപുരയിലെ സബ്രൂം മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന സിപിഐഎം സംസ്ഥാന ജനറൽ സെക്രട്ടറി ജിതേന്ദ്ര ചൗധരി മുന്നേറുകയാണ്. സിപിഐഎം-കോൺഗ്രസ് സഖ്യത്തിൽ നിലവിൽ മുന്നേറുന്നത് കോൺഗ്രസിന്റെ സുദീപ് റോയ് ബർമനും കൂടി മാത്രമാണ്. മറ്റ് സ്ഥാനാർത്ഥികളെല്ലാം പന്നിലാകുന്നകാഴ്ചയാണ് കാണുന്നത്.
Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ
ത്രിപുരയിൽ നിലവിൽ ബിജെപിക്ക് തന്നെയാണ് മേൽക്കൈ. 33 സീറ്റിലാണ് ബിജെപി മുന്നേറുന്നത്. സിപിഐഎം-കോൺഗ്രസ് സഖ്യം 16 സീറ്റിലും തിപ്ര മോദ 11 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. ത്രിപുരയിൽ ശക്തി കാണിച്ചിരിക്കുകയാണ് ഗോത്രവർഗ പാർട്ടിയായ തിപ്രമോത. തിപ്ര മോത മൂന്നാം സ്ഥാനത്താണ് നിലവിൽ ലീഡ് നില ഉറപ്പിച്ചിരിക്കുന്നത്.
Story Highlights: Meghalaya Election Results 2023 NPP-TMC leads
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here