Advertisement

ആറ്റുകാൽ പൊങ്കാല: പ്രത്യേക സർവീസുകളുമായി ഇന്ത്യൻ റെയിൽവേ

March 2, 2023
Google News 2 minutes Read
Special trains on Attukal Pongala

ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് പ്രത്യേക സർവീസുകൾ ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേ. മാർച്ച് ഏഴിന് പൊങ്കാല ദിവസം എറണാകുളത്തേക്കും നാഗർകോവിലിലേക്കും അധിക സർവീസുകൾ നടത്തുമെന്ന് റെയിൽവെ അറിയിച്ചു. 10 ട്രെയിനുകൾക്ക് വിവിധയിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ അധിക ട്രെയിനുകൾക്ക് പുറമെ മൂന്നു പാസഞ്ചർ ട്രെയിനുകളിൽ കൂടുതൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ ഒരുക്കും. നാഗർകോവിൽ കോട്ടയം പാസഞ്ചർ, കൊച്ചുവേളി നാഗർകോവിൽ പാസഞ്ചർ ട്രെയിനുകൾ കൂടുതൽ സമയം തിരുവനന്തപുരത്ത് നിർത്തിയിടുമെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു. Special trains on Attukal Pongala

Read Also: ആറ്റുകാൽ ഉത്സവത്തിന് തുടക്കം; കലാപരിപാടികൾ ഉണ്ണിമുകുന്ദൻ ഉദ്ഘാടനം ചെയ്‌തു

പൊങ്കാല ദിവസം പുലർച്ചെ 1.45 AM ന് എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ ഉണ്ടാകും. പൊങ്കാല അവസാനിച്ച ശേഷം തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് വൈകീട്ട് 3.30 PM നും തിരുവനന്തപുരത്തുനിന്നും നാഗർകോവിലിലേക്ക് ഉച്ചക്ക് 2.45 PM നും ട്രെയിനുകൾ ലഭ്യമാക്കും.

Story Highlights: Special trains on Attukal Pongala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here