സുസ്‌മിത സെനിന് ഹൃദയാഘാതം; ആഞ്ജിയോപ്ലാസ്റ്റി ചെയ്തതായി താരം

ബോളിവുഡ് നടി സുസ്‌മിത സെനിന് ഹൃദയാഘാതം. താരം തന്നെയാണ് തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ വിവരം അറിയിച്ചത്. ഏതാനും ദിവസങ്ങൾക്കുമുൻപ് ഹൃദയാഘാതം ഉണ്ടായെന്നും ആഞ്ജിയോപ്ലാസ്റ്റി ചെയ്തു എന്നും സുസ്‌മിത അറിയിച്ചു. 47കാരിയായ താരം 84 ൽ മിസ് യൂണിവേഴ്സ് ആയതോടെയാണ് സിനിമാഭിനയം ആരംഭിച്ചത്.
“നിങ്ങളുടെ ഹൃദയം എപ്പോഴും സന്തോഷത്തോടെ കാത്തുസൂക്ഷിക്കുക അങ്ങനെയെങ്കിൽ എല്ലാ അവസ്ഥയിലും അത് നിങ്ങൾക്കൊപ്പം നിൽക്കും ഷോണ’, ബുദ്ധിമാനായ എന്റെ അച്ഛൻ പറഞ്ഞ വാക്കുകളാണിത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് എനിക്ക് ഹാർട്ട് അറ്റാക്ക് അനുഭവപ്പെട്ടു. ആൻജിയോപ്ലാസ്റ്റി ചെയ്തു. സ്റ്റെന്റ് ഘടിപ്പിച്ചു. എനിക്ക് വലിയ ഹൃദയമാണ് ഉള്ളതെന്ന് എൻ്റെ കാർഡിയോളജിസ്റ്റ് ഉറപ്പിക്കുകയും ചെയ്തു.”- അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ച് സുസ്‌മിത കുറിച്ചു.
1996ൽ ദസ്തക് എന്ന ചിത്രത്തിലൂടെ സിനിമാഭിനയം തുടങ്ങിയ സുസ്‌മിത അവസാനം അഭിനയിച്ച സിനിമ 2015ൽ പുറത്തിറങ്ങിയ ‘നിർബാക്’ എന്ന ബംഗാളി സിനിമയാണ്. നിലവിൽ ഹോട്സ്റ്റാർ സ്ട്രീം ചെയ്യുന്ന ‘ആര്യ’ എന്ന വെബ് സീരീസിൽ അഭിനയിക്കുകയാണ് താരം.
Story Highlights: Sushmita Sen heart attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here