Advertisement

വിദേശ സംഭാവന നിയന്ത്രണ ചട്ടം ലംഘിച്ചു; ലൈഫ് മിഷനില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങള്‍ തൊടുത്തുവിട്ട് അനില്‍ അക്കര

March 3, 2023
3 minutes Read
anil akkara raised allegations against pinarayi vijayan life mission

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണത്തില്ഡ വിദേശ സഹായം കൈപ്പറ്റാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലെന്ന് അനില്‍ അക്കര. മുഖ്യമന്ത്രി വിദേശ സംഭാവന നിയന്ത്രണ ചട്ടം ലംഘിച്ചു. മുഖ്യമന്ത്രി അധ്യക്ഷനായ യോഗം ചേര്‍ന്നതിന്റെ റിപ്പോര്‍ട്ട് അനില്‍ അക്കര പുറത്തുവിട്ടു.
ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി.ജോസ്, മുന്‍ മന്ത്രി എ.സി. മൊയ്തീന്റെ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് നല്‍കിയ കത്തും അനില്‍ അക്കര വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു.anil akkara raised allegations against pinarayi vijayan life mission

ലൈഫ് മിഷന് അംഗീകാരം നല്‍കുന്നത് എക്‌സിക്യൂട്ടീവ് ഓഫീസറല്ല, ലൈഫ് മിഷന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. വൈസ് ചെയര്‍മാന്‍ തദ്ദേശ വകുപ്പ് മന്ത്രിയാണ്. ലൈഫ് മിഷന്റെ തീരുമാനങ്ങള്‍ മുഴുവന്‍ എടുക്കുന്നത് ഇവരാണ്. അതായത് ലൈഫ് മിഷനില്‍ എടുത്ത തീരുമാനം മുഴുവനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലുണ്ടായതാണ്. വടക്കാഞ്ചേരി നഗരസഭയില്‍ കെട്ടിടം പണിയാനുള്ള തീരുമാനമെടുത്തതും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ്.

പണിയാനുള്ള തീരുമാനമെടുത്തത് സര്‍ക്കാരോ ലൈഫ് മിഷനോ അല്ല. മറിച്ച് യുഎഇ കോണ്‍സുലേറ്റ് ആണ്. സര്‍ക്കാര്‍ നഗരസഭയ്ക്ക് കൈമാറിക്കൊടുത്ത സ്ഥലത്താണ് ഒരു വിദേശ ഏജന്‍സി നേരിട്ട് കെട്ടിടം പണിയുന്നത്. അത് പൂര്‍ണ്ണമായും എഫ്‌സിആര്‍എയുടെ ലംഘനമാണ്. ആ ലംഘനം മുഖ്യമന്ത്രിയുടെ യോഗത്തില്‍ എടുത്ത തീരുമാനത്തിലാണ്. ഒരു കാരണവശാലും മുഖ്യമന്ത്രിക്കോ വിദേശ രാജ്യത്തെ ഏജന്‍സികള്‍ക്കോ ഇങ്ങനെ യോഗത്തില്‍ ഇങ്ങനെ തീരുമാനമെടുക്കാനുള്ള അധികാരമില്ലെന്ന് അനില്‍ അക്കര കുറ്റപ്പെടുത്തി.

Read Also: ഇവിടെ നടക്കുന്നത് കമ്മ്യൂണിസം അല്ല പിണറായിസം, പിണറായി മോദിയുടെ പകർപ്പ്; വി.എം സുധീരൻ

കോണ്‍സല്‍ ജനറലും റെഡ് ക്രസന്റ് പ്രതിനിധികളും ആ യോഗത്തില്‍ പങ്കെടുത്തിരുന്നു. ക്ലിഫ് ഹൗസില്‍ വെച്ച് യോഗത്തില്‍ ശിവശങ്കറും യോഗത്തില്‍ പങ്കെടുത്തു. എല്ലാ ഗൂഢാലോചനയും നടന്നത് ക്ലിപ് ഹൗസിലാണ്. യൂണിടാകിനെ കരാര്‍ ഏല്‍പ്പിച്ചതും മുഖ്യമന്ത്രി അറിഞ്ഞിട്ടാണ്. ഈ രേഖകളൊന്നും കേന്ദ്ര ഏജന്‍സികള്‍ക്ക് കൊടുക്കില്ല. കാരണം അവര്‍ സെറ്റില്‍മെന്റ് നടത്തും. അതിനാണ് ബിജെപി ശ്രമിക്കുന്നത്. കോടതി ആവശ്യപ്പെട്ടാല്‍ മാത്രം ഈ രേഖകള്‍ നല്‍കുമെന്ന് അനില്‍ അക്കര വ്യക്തമാക്കി.

Story Highlights: anil akkara raised allegations against pinarayi vijayan life mission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top