ടി20: സൂപ്പര്‍ ഓവര്‍ ആവേശത്തില്‍ ഒമാന്‍ വീണു; കൈവിട്ട കളിയില്‍ നമീബിയക്ക് വിജയം

ഒരു വേള ഒമാന്‍ വിജയിക്കുമെന്നായ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടപ്പോള്‍ ഒടുവില്‍ സൂപ്പര്‍ഓവറില്‍ നമീബയക്ക് ജയം. ടി20 ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ 109 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ നമീബിയക്കും ആറ് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സാണ് നേടാനായത്. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത നമീബിയ 21 റണ്‍സെടുത്തു. തുടര്‍ന്ന് മറുപടി ബാറ്റിങില്‍ ഒമാന്‍ പത്ത് റണ്‍സ് എടുത്തു തോല്‍വി സമ്മതിച്ചു. സൂപ്പര്‍ ഓവര്‍ എറിഞ്ഞ ഡേവിഡ് വീസയും നേരത്തെ നാല് വിക്കറ്റെടുത്ത റൂബന്‍ ട്രംപ്ള്‍മാനുമാണ് നമീബിയന്‍ ടീമിന്റെ രക്ഷകരായത്. മത്സരത്തില്‍ മൂന്ന് വിക്കറ്റെടുത്ത ഡേവിഡ് വീസ സൂപ്പര്‍ ഓവറില്‍ നസീം ഖുഷിയെയും പുറത്താക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഒമാന് 19.4 ഓവറില്‍ 109 റണ്‍സെത്തിയപ്പോള്‍ എല്ലാ വിക്കറ്റും നഷ്ടമായി 110 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നമീബിയക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. പിന്നെ മത്സരം സൂപ്പര്‍ ഓവറിലേക്ക് വഴിമാറുകയായിരുന്നു.(namibia beat oman in super-over)
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്തത് നമീബിയ. ഡേവിഡ് വീസും ഇറാസ്മസും ചേര്‍ന്ന് 21 റണ്‍സെടുത്തപ്പോള്‍ നസീംഖുഷിയുടെ വിക്കറ്റ് നഷ്ടപ്പെടുത്തിയ ഒമാന് പത്ത് റണ്‍സെടുക്കാനാണ് കഴിഞ്ഞത്. ആദ്യ അഞ്ച് പന്തുകളില്‍ നാലു റണ്‍സ് മാത്രമാണ് ഡേവിഡ് വീസ് സൂപ്പര്‍ ഓവറില്‍ നല്‍കിയത്. ഒരു വിക്കറ്റ് വീഴ്ത്തി ക്രീസിലുള്ള അക്വീബിനെയും സീശന്‍ മഖ്‌സൂദിനെയും സമര്‍ദ്ദത്തിലുമാക്കി വിജയം ഉറപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. അവസാന പന്ത് അക്വിബ് സികസ് പറത്തിയെങ്കിലും ജയത്തിലേക്ക് എത്തില്ലായിരുന്നു. നമീബിയ നേടിയ 21 റണ്‍സ് എന്നത് ടി20 ലോകകപ്പ് ചരിത്രത്തില്‍ സൂപ്പര്‍ ഓവറിലെ ഏറ്റവും വലിയ സ്‌കോറാണ്.
Read Also: പപ്പുവ ന്യൂ ഗ്വിനിയക്ക് മുമ്പില്‍ വിറച്ച് ജയിച്ച് വിന്‍ഡീസ്
നേരത്തെ ആറ് വിക്കറ്റ് കൈയിലിരിക്കെ അവസാന ഓവറില്‍ അഞ്ച് റണ്‍സ് മാത്രമായിരുന്നു നമീബിയക്ക് വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ തന്നെ മെഹ്‌റാന്‍ ഖാന്‍ പൊരുതി നിന്ന ജാന്‍ ഫ്രിലിംഗിനെ പുറത്താക്കിയതോടെ നമീബിയ പ്രതിസന്ധിയിലായി. 48 പന്തില്‍ നിന്ന് 45 റണ്‍സെടുത്ത ഫ്രിലിംഗ് പിന്നാലെ ക്രീസിലെത്തിയ സെയന്‍ ഗ്രീനിന് വിചാരിച്ച പോലെ തിളങ്ങാന്‍ ആയില്ല. അവസാന ഓവറിലെ മൂന്നാം പന്തില്‍ മെഹ്‌റാന്‍ ഖാന്‍ സെയ്ന്‍ ഗ്രീനിന്റെ വിക്കറ്റെടുത്തു. ഈ സമരം നമീബിയക്ക് ജയിക്കാന്‍ മൂന്ന് പന്തില്‍ അഞ്ച് റണ്‍സ് വേണമായിരുന്നു. നാലാം പന്തില്‍ മാലന്‍ ക്രൂഗര്‍ ഒരു റണ്ണും അഞ്ചാം പന്തിലും അവസാന പന്തിലും ഡേവിഡ് വീസ് രണ്ട് റണ്‍ വീതവും ഓടിയെടുത്തതോടെയാണ് മത്സരം സമനിലയിലായത്. അവസാന പന്തില്‍ ജയത്തിലേക്ക് മൂന്ന് റണ്‍സ് മതിയായിരുന്നെങ്കിലും വീസിന് രണ്ട് റണ്‍സാണ് നേടാനായത്. അവസാന പന്തില്‍ ക്രുഗറെ റണ്ണൗട്ടാക്കാന്‍ ലഭിച്ച അവസരം വിക്കറ്റ് കീപ്പര്‍ നസീം ഖുഷി നഷ്ടമാക്കി.
24 റണ്‍സെടുത്ത നിക്കോളാസ് ഡാവിനും 13 റണ്‍സെടുത്ത ജെറാര്‍ഡ് ഇറാസ്മസും മാത്രമാണ് ഫ്രൈലിങ്കിന് പുറമെ നമീബിയക്കായി രണ്ടക്കം കടന്നവര്‍. ഒമാനായി മെഹ്‌റാന്‍ ഖാന്‍ മൂന്നോവറില്‍ ഏഴ് റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. ഒമാന് വേണ്ടി ഖാലിദ് ഖാലി 39 ബോളില്‍ നിന്ന് 34ഉം, സീഷാന്‍ മഖ്‌സൂദ് 20 ബോളില്‍ നിന്ന് 22 റണ്‍സും അയാന്‍ ഖാന്‍ 21 ബോളില്‍ നിന്് 15 റണ്‍സും നേടി. അതേ സമയം സൂപ്പര്‍ ഓവര്‍ വിജയത്തോടെ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നമീബിയ ഒന്നാം സ്ഥാനത്തെത്തി. നാളെ രാത്രി എട്ടുമണിക്കാണ് ഇംഗ്ലണ്ട്-സ്‌കോട്ട്‌ലാന്റ് പോരാട്ടം.
Story Highlights : namibia beat oman in super-over
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here