Advertisement

അമിത ശബ്ദത്തിൽ ഡിജെ; വിവാഹ ചടങ്ങിനിടെ വരൻ കുഴഞ്ഞുവീണ് മരിച്ചു

March 3, 2023
2 minutes Read
wedding bihar groom

ബിഹാറിൽ വിവാഹ ചടങ്ങിനിടെ വരൻ കുഴഞ്ഞുവീണ് മരിച്ചു. സിതാര്‍മ‍ഹി ജില്ലയിലെ ഗ്രാമത്തിൽ വിവാഹത്തിന്റെ ഭാഗമായ നടന്ന വരമാല ചടങ്ങിന് പിന്നാലെ ആയിരുന്നു ദാരുണ സംഭവം. ചടങ്ങ് കഴിഞ്ഞ ഉടൻ അമിത ഉച്ചത്തിൽ നടന്ന ഡിജെ സംഗീത പരിപാടിക്കിടെ ആയിരുന്നു വരൻ കുഴഞ്ഞുവീണത്. വരൻ സുരേന്ദ്രകുമാറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

ദമ്പതികള്‍ പരസ്പരം മാല അണിയിക്കുന്നതിനിടെ ഉച്ചത്തില്‍ ഡി.ജെ സംഗീതം വെച്ചിരുന്നു. വിവാഹ ഘോഷയാത്രക്കിടെ അമിതശബ്ദത്തില്‍ ഡി.ജെ പാട്ട് വെച്ചപ്പോൾ വരൻ അസ്വസ്ഥത പ്രകടിപ്പികകുകയും പലതവണ പാട്ട് നിർത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ചടങ്ങ് കഴിഞ്ഞ് നിമിഷങ്ങള്‍ക്ക് ശേഷം സുരേന്ദ്ര വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

Read Also: ചെന്നൈയിൽ ട്രാക്ക് മുറിച്ചു കടക്കവേ ട്രെയിൻ തട്ടി മലയാളി വിദ്യാർഥിനി മരിച്ചു

കർശനമായ നിരോധനം ഉണ്ടായിരുന്നിട്ടും ഡിജെ ഉപയോഗിച്ചത് എങ്ങനെയെന്ന് പരിശോധിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിക്കുന്നു. സംഭവത്തിന് പിന്നാലെ ഡിജെ നിരോധനം കർശനമായി നടപ്പാക്കണമെന്ന് സാമൂഹിക പ്രവർത്തകൻ ഡോ. രാജീവ് കുമാർ മിശ്ര ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

Story Highlights: Groom collapses on stage after varmala ceremony due to loud DJ music, dies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top