മകൾക്ക് ഒരു വയസുള്ളപ്പോൾ വേർപിരിഞ്ഞു, 14 വർഷ ശേഷം മകളുടെ സാന്നിധ്യത്തിൽ വീണ്ടും വിവാഹിതരായി

ആലപ്പുഴയിൽ മകൾക്ക് ഒരു വയസുള്ളപ്പോൾ വേർപിരിഞ്ഞവർ,14 വർഷ ശേഷം മകളുടെ സാന്നിധ്യത്തിൽ വീണ്ടും വിവാഹിതരായി. വേർപിരിഞ്ഞ അതെ കുടുംബക്കോടതി വരാന്തയിൽ അഭിഭാഷകരുടെ സാന്നിധ്യത്തിൽ അവർ വീണ്ടും വിവിഹാതിരായി. ഇവരുടെ ഒത്തുചേരലിനു നിമിത്തമായത് മകളുടെ സുരക്ഷിതമായ ഭാവിയെന്ന ഉത്തരവാദിത്വം.
ആലപ്പുഴ കളർകോട് സ്വദേശിയും തിരുവനന്തപുരം മെഡിക്കൽകോളേജ് സൂപ്രണ്ട് ഓഫീസിലെ ഓഫീസ് അസിസ്റ്റൻറുമായിരുന്ന സുബ്രഹ്മണ്യനും (58) കുതിരപ്പന്തി രാധാ നിവാസിൽ കൃഷ്ണകുമാരിയും (49) ആണ് വീണ്ടും കുടുംബജീവിതത്തിലേക്കു പ്രവേശിച്ചത്.
വിവാഹത്തിന് സാക്ഷിയായി മകൾ അഹല്യ എസ്. നായരും ഉണ്ടായിരുന്നു. അഹല്യ പത്താംക്ളാസിൽ മികച്ച വിജയംനേടി ഉപരിപഠനത്തിനുള്ള ഒരുക്കത്തിലാണ്. അന്നത്തെ പിണക്കം ചെറിയ വിഷയങ്ങൾക്കായിരുന്നു.
2006 ആഗസ്റ്റ് 31-നായിരുന്നു സുബ്രഹ്മണ്യന്റെയും കൃഷ്ണകുമാരിയുടെയും വിവാഹം. നിസ്സാരപ്രശ്നത്തിന്റെ പേരിൽ വഴക്കിട്ട് അകന്ന ഇവരുടെ കേസ് കോടതിയിലെത്തി. 2010 മാർച്ച് 29-നു നിയമപരമായി വേർപിരിഞ്ഞു.
കേസ് വീണ്ടും കുടുംബക്കോടതി ജഡ്ജി വിദ്യാധരൻറെ മുന്നിലെത്തിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. രണ്ടുപേരും പുനർവിവാഹിതരല്ലെന്നതു കോടതി കണക്കിലെടുത്തു. മകളുടെ സുരക്ഷയെയും ഭാവിയെയും കരുതി ഒരുമിച്ചു താമസിക്കാനുള്ള നിർദേശം ഇരുവരും അംഗീകരിച്ചു. പുനർവിവാഹം രജിസ്റ്റർചെയ്യാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ചായിരുന്നു ഇവരുടെ മടക്കം.
Story Highlights : Alappuzha Parents together after 14years for daughter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here