Advertisement

വനിതാ ഡോക്ടറെ പീഡിപ്പിച്ച് സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച നേഴ്സ് പിടിയിൽ

March 3, 2023
Google News 3 minutes Read
Nurse arrested for torturing female doctor

വനിതാ ഡോക്ടറെ പീഡിപ്പിച്ച് സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ നേഴ്സ് പിടിയിൽ. തൃശൂർ സ്വദേശി നിഷാം ബാബുവിനെയാണ് കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും പല തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. ( Nurse arrested for torturing female doctor and spreading private photos ).

മൈസൂരിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളിയായ വനിതാ ഡോക്ടറുടെ പരാതിയിലാണ് അറസ്റ്റ്. ഡോക്ടറും നേഴ്സായ നിഷാമും മൈസൂരിലെ ആശുപത്രിയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നു. കോയമ്പത്തൂരിൽ മറ്റൊരു ജോലി വാഗ്ദാനം ചെയ്ത് വനിതാ ഡോക്ടറെ കോഴിക്കോടെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

Read Also: 15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിക്ക് 100 വർഷം തടവ്

ഇക്കഴിഞ്ഞ ഡിസംമ്പറിലായിരുന്നു ആദ്യ സംഭവം. നഗ്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. ശല്യം തുടർന്നതോടെ ഡോക്ടർ നിഷാമിൻറെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തു.

ഇതോടെ പ്രതി ഡോക്ടറുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചെന്നും പൊലീസ് പറഞ്ഞു. ഇതോടെയാണ് ഡോക്ടർ കസബ പൊലീസിൽ പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് വെച്ച് പ്രതി നിഷാമിനെ പിടികൂടുകയായിരുന്നു.

Story Highlights: Nurse arrested for torturing female doctor and spreading private photos

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here