Advertisement

‘ഇന്ത്യൻ സ്വതന്ത്ര സമരത്തെ തകർക്കാൻ ബ്രിട്ടീഷുകാർ രൂപം കൊടുത്തു വളർത്തിയ സംഘടനയാണ് ആർഎസ്എസ്’ : ഇ.പി ജയരാജൻ

March 4, 2023
Google News 2 minutes Read
EP Jayarajan speaking on Janakeeya Prathirodha Jatha

ജനകീയ പ്രതിരോധ ജാഥയുടെ തൃശൂർ വേദിയിൽ ബി.ജെ.പിയെയും ആർ.എസ്.എസിനെയും കടന്നാക്രമിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ഇന്ത്യയിലെ ഹിന്ദുക്കളെ രക്ഷിക്കുവാനല്ല, മറിച്ച് ഇന്ത്യൻ സ്വതന്ത്ര സമരത്തെ തകർക്കാനായി ബ്രിട്ടിഷുകാർ രൂപം കൊടുത്തു വളർത്തിയ സംഘടനയാണ് ആർ.എസ്.എസ്. ഇന്ത്യൻ രാഷ്ട്രീയം ഗുരുതരമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നു എന്ന് അദ്ദേഹം പറഞ്ഞു. EP Jayarajan on Janakeeya Prathirodha Jatha

2014 ൽ നടന്ന രാഷ്ടീതെരഞ്ഞെടുപ്പിൽ നമ്മുടെ ഭരണാധികാരം ഒരു വർഗീയ കക്ഷി കയ്യടക്കി. സംഘപരിവാർ നയിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് ബി.ജെ.പി. ഇന്ത്യയിലെ ജനങ്ങൾക്കായി ഒരു ദൗത്യവും നിർവഹിക്കാത്ത പാർട്ടിയാണ്. ഇന്ത്യയിൽ നാനാമതത്തിലുള്ള ജനങ്ങളുണ്ട്. സ്വതന്ത്ര സമര സമയത്ത് ഇന്ത്യയിൽ മത വിദ്വേഷം വളർത്തുക എന്നതാണ് ബ്രിട്ടീഷുകാരുടെ നീക്കത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.

തനിക്ക് വെടിയേറ്റ സംഭവത്തെ കുറിച്ച് ഇ.പി ജയരാജൻ സമ്മേളനത്തിൽ പറഞ്ഞു. പിണറായി ആയിരുന്നു അക്രമികളുടെ ടാർജറ്റ്. അന്ന് അദ്ദേഹം ട്രെയിനിൽ ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയൻ നാടിൻ്റെ ഐശ്വര്യമാണെന്നും തെരുവിൽ അക്രമിക്കാൻ ശ്രമിച്ചാൽ കയ്യും കെട്ടി ഇരിക്കില്ല എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ തെരുവിൽ നേരിടും എന്ന് ഇപി വ്യക്തമാക്കി.

Read Also: ‘എനിക്കെതിരെ ഗൂഢാലോചന നടക്കുന്നു; ആരാണ് ഗൂഢാലോചന നടത്തുന്നതെന്ന് സമയമാകുമ്പോൾ പറയും’ : ഇ.പി ജയരാജൻ

എൽഡിഎഫ് കൺവീനർ സിപിഎമ്മിന്റെ ജാഥയിൽ പങ്കെടുക്കുന്നില്ല എന്ന് ധാരാളം വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. തുടർന്നാണ് അദ്ദേഹം ഇന്ന് തൃശ്ശൂരിൽ എത്തി ജാഥയുടെ ഭാഗമായത്.

Story Highlights: EP Jayarajan on Janakeeya Prathirodha Jatha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here