‘മഞ്ഞപ്പട കൊച്ചിയിലെത്തി’; വമ്പൻ സ്വീകരണം, ആരാധകർക്ക് നന്ദിയെന്ന് പരിശീലകൻ ഇവാൻ വുകോമനോവിച്ച്

നാടകീയ സംഭവങ്ങളുടെ പശ്ചാതലത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2022-23 സീസണിന്റെ പ്ലേ ഓഫില്‍ നിന്നും പുറത്തായതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് ടീം കൊച്ചിയില്‍ മടങ്ങിയെത്തി. ടീമിന് വൻ സ്വീകരണമാണ് ആരാധകർ ഒരുക്കിയത്. ആരാധകർക്ക് നന്ദിയെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. പ്രതികരിക്കാനില്ലെന്ന് ലൂണ വ്യക്തമാക്കി.(Kerala blasters back to kochi after loosing playoffs)
Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ
നിരാശയുണ്ടെന്ന് കെ പി രാഹുൽ പ്രതികരിച്ചു. ബംഗളൂരു എഫ് സിയുമായുള്ള ഇന്നലത്തെ മത്സരം വിവാദമായിരുന്നു. ഗോൾ വിവാദത്തെ തുടർന്ന് ബ്ലാസ്റ്റേഴ്സ് ടീം മത്സരം ബഹിഷ്കരിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം 1.30ന് കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ബ്ലാസ്റ്റേഴ്സ് ടീമിന് വന്‍ സ്വീകരണം നല്‍കുന്നതിന് വേണ്ടി അണിനിരയ്ക്കാന്‍ മഞ്ഞപ്പട ഗ്രൂപ്പ് ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചിരിരുന്നു.
Story Highlights: Kerala blasters back to kochi after loosing playoffs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here