Advertisement

ഡബ്ല്യുപിഎൽ: ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് കൂറ്റൻ ജയം; തകർന്നടിഞ്ഞ് ഗുജറാത്ത് ജയന്റ്സ്

March 4, 2023
Google News 2 minutes Read
Mumbai Indians Celebration

വനിതാ പ്രീമിയർ ലീഗിൽ ആദ്യ സീസണിലെ ആദ്യ മത്സരത്തിൽ കൂറ്റൻ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ഗുജറാത്ത് ജയന്റ്സിനെ തകർത്തത് 143 റണ്ണുകൾക്ക്. 208 റൺസ് പിന്തുടർന്നിറങ്ങിയ ഗുജറാത്തിന്റെ ഇന്നിംഗ്സ് 64 റണ്ണുകളിൽ ഒതുങ്ങുകയായിരുന്നു. ടോസ് ലഭിച്ച ഗുജറാത്ത് ജയന്റ്സ് മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മൂന്നാം ഓവറിൽ ഓപ്പണർ യസ്റ്റിക ഭാട്ടിയ (1) പുറത്തായതോടെ മത്സരം കൈപ്പിടിയിൽ ഒതുക്കാം എന്ന ഗുജറാത്തിന്റെ ചിന്തകളെ മുംബൈ തച്ചുടയ്ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ നേടിയ അർദ്ധ സെഞ്ച്വറി ടീമിന്റെ ടോട്ടൽ സ്കോറിന് ബലമേകി. Mumbai Indians won against Gujarat Titans

ആദ്യ ഓവറുകളിൽ മുംബൈയുടെ റൺ നിരക്ക് വളരെ കുറവായിരുന്നു. തുടർന്ന് ഹെയ്ലി മാത്യൂസും (47) നാറ്റ് സ്‌സിവർ ബ്രൂന്റും (23) ചേർന്ന് മുംബൈയുടെ ഇന്നിംഗ്‌സിനെ മുന്നോട്ട് കൊണ്ടുപോയി. ഹേമലതയുടെ പന്തിൽ സ്നേഹ് റാണ ഹർമൻ പ്രീതിന്റെ വിക്കറ്റ് കൈപ്പിടിയിൽ ഒതുക്കുമ്പോൾ മുംബൈയുടെ സ്കോർ 166ൽ എത്തിയിരുന്നു. അമേലിയ കൗർ പുറത്താകാതെ 45 റണ്ണുകൾ നേടി. പൂജ വസ്ത്രകാർ 8 പന്തുകളിൽ നിന്ന് 15 റണ്ണുകൾ നേടി. പൂജ പുറത്തായതിന് ശേഷം ഒരു പന്ത് മാത്രം ശേഷിക്കെ ക്രീസിലെത്തിയ ഇസി വോങ് സിക്സിറിലൂടെയാണ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്.

Read Also: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; പുതിയ മത്സരഘടന വെല്ലുവിളി; മികവുറ്റ ടീം ആയതിനാൽ നാളെ വിജയ പ്രതീക്ഷയുണ്ടെന്ന് കുഞ്ചാക്കോ ബോബൻ

ആദ്യ മത്സരം ഒരു പേടി സ്വപ്നമായി മാറുമെന്ന് ഗുജറാത്ത് ഒരിക്കലും വിചാരിച്ചു കാണില്ല. ബൗളിംഗ് നിരയുടെ തകർച്ചയെ തുടർന്ന് കൂറ്റൻ സ്കോർ പിന്തുടർന്നിറങ്ങിയ ഗുജറാത്തിന് ആദ്യ അഞ്ച് ഓവറുകളിൽ നഷ്ടമായത് നാല് വിക്കറ്റുകളാണ്‌. ക്യാപ്റ്റൻ ബേത്ത് മൂണി റിട്ടയർഡ് ഹാർട്ടായതോടെ ഗുജറാത്ത് വീണു. ബേത്ത് മൂണിക്കൊപ്പം ഹാർലീൻ ഡിയോൾ, ഗാർഡ്നർ, തനുജ കൻവർ എന്നിവർക്കും ഒരു റൺ പോലും നേടാൻ സാധിച്ചില്ല. ഇരട്ടയാക്കം കടന്നത് ഹേമലതയും മോണിക്ക പട്ടേലും മാത്രമാണ്. നാളെ ആദ്യ മത്സരത്തിൽ റോയൽ ചെല്ലെങ്കെർസ് ബാംഗ്ലൂർ ഡൽഹി ക്യാപ്റ്റൻസിനെ നേരിടും. രണ്ടാം മത്സരത്തിൽ യുപി വാറിയേഴ്സ് ഗുജറാത്ത് ജയൻറ്സിനെ നേരിടും.

Story Highlights: Mumbai Indians won against Gujarat Titans

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here