അബുദാബിയില്‍ മലയാളി യുവാവിനെ ബന്ധു കുത്തിക്കൊലപ്പെടുത്തി; പിന്നില്‍ പണത്തര്‍ക്കമെന്ന് സൂചന

യുഎഇ തലസ്ഥാമായ അബുദാബിയില്‍ മലയാളി യുവാവ് ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു. മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിര്‍ (38) ആണ് മുസഫ വ്യവസായ മേഖലയിലെ സ്വന്തം ബിസിനസ് സ്ഥാപനത്തില്‍വച്ച് കുത്തേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. (Relative murdered Malayali in Abu Dhabi)
ചോദിച്ച പണം നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. യാസര്‍ നടത്തുന്ന കളര്‍ വേള്‍ഡ് ഗ്രാഫിക്‌സ് ഡിസൈനിങിലേക്ക് രണ്ടു മാസം മുന്‍പാണ് ബന്ധുവായ മുഹമ്മദ് ഗസാനിയെ ജോലിക്കായി കൊണ്ടുവന്നത്. മുഹമ്മദ് ഗസാനി കൂടുതല്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തര്‍ക്കം ഉണ്ടായതെന്നും ഇയാള്‍ യാസിറിനെ കുത്തുകയായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.
Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ
രണ്ടു ദിവസം മുന്‍പും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നെന്നാണ് സൂചന. ചങ്ങരംകുളം സ്വദേശി അബ്ദുല്‍ഖാദറിന്റെയും ഖദീജകുട്ടിയുടെയും മകനാണ് കൊല്ലപ്പെട്ട യാസിര്‍. ഭാര്യ റംല ഗര്‍ഭിണിയാണ്. രണ്ടു മക്കളുണ്ട്.
Story Highlights: Relative murdered Malayali in Abu Dhabi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here