അമിത്ഷാ മാർച്ച് 12ന് തൃശ്ശൂരിലെത്തും; തേക്കിൻകാട് മൈതാനത്ത് ബിജെപി പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യും

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മാർച്ച് 12ന് തൃശ്ശൂരിലെത്തും. ബിജെപി സംസ്ഥാന അദ്ധ്യക്ഷനാണ് സന്ദർശനത്തെ പറ്റിയുള്ള സ്ഥിരീകരണം നൽകിയത്. മാർച്ച് 5 ന് നടക്കേണ്ട അമിത്ഷായുടെ തൃശ്ശൂർ സന്ദർശനമാണ് 12 ലേക്ക് മാറ്റിയത്. അന്നേ ദിവസം, തേക്കിൻകാട് മൈതാനത്ത് നടക്കുന്ന ബിജെപി പൊതുസമ്മേളനത്തെ അമിത്ഷാ അഭിസംബോധന ചെയ്യും. Amit Shah visit Thrissur on March 12
Read Also: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തൃശൂർ സന്ദർശനം മാറ്റി
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തെരെഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തിൽ അവിടുത്തെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്നത് അമിത് ഷായാണ്. അതിനാലാണ് മാർച്ച് അഞ്ചാം തീയതി തൃശൂരിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയത് എന്ന മുൻപ് സ്ഥിരീകരിച്ചിരുന്നു.
Story Highlights: Amit Shah visit Thrissur on March 12
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here