കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തൃശൂർ സന്ദർശനം മാറ്റി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തൃശൂർ സന്ദർശനം മാറ്റിവച്ചു. മറ്റൊരു ദിവസം അമിത് ഷാ കേരളത്തിലെത്തുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. മറ്റന്നാൾ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.(Amit shah will not visit thrissur on 5th new date announced later)
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തെരെഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തിൽ അവിടുത്തെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്നത് അമിത് ഷാ ആണ്. അതിന്റെ ഭാഗമായി അദ്ദേഹം തിരക്കിലാണെന്ന് ബിജെപി നേതൃത്വം അറിയിച്ചു. ആ ഒരു കാരണം കൊണ്ടാണ് അഞ്ചാം തീയതി തൃശൂരിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയത്.
Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ
തീയതി പിന്നീട് അറിയിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ബിജെപിക്കുവേണ്ടി സുരേഷ് ഗോപി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അതിനു മുൻപു പാർലമെന്റ് തെരഞ്ഞെടുപ്പിലും തൃശൂരിൽ ഉണ്ടാക്കിയ മുന്നേറ്റം ചെറുതല്ല. അതുകൊണ്ടു തന്നെ സുരേഷ് ഗോപി തന്നെയാകും ഇവിടെ മത്സരിക്കുകയെന്നാണ് സൂചന.
Story Highlights: Amit shah will not visit thrissur on 5th new date announced later
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here