‘ബിസിനസ് കുറഞ്ഞാല്‍ അന്ന് മര്‍ദനം, സ്ഥാപനത്തിലെ ചെറുപ്പക്കാരും ഉടമയുടെ ഭാര്യയും ഉള്‍പ്പെടെ തല്ലും’; വെളിപ്പെടുത്തലുമായി പെണ്‍കുട്ടി

നെയ്യാറ്റിന്‍കരയില്‍ ജീവനക്കാരിയെ സ്ഥാപന നടത്തിപ്പുകാരന്‍ പൂട്ടിയിട്ടു മര്‍ദിച്ച സംഭവത്തില്‍ തൊഴില്‍ ചൂഷണത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി. ബിസിനസ് കുറഞ്ഞാല്‍ നടത്തിപ്പുകാര്‍ മര്‍ദിച്ചിരുന്നുവെന്ന് പെണ്‍കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. വ്യാപാരം കുറഞ്ഞാല്‍ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്യും. മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്ന് പെണ്‍കുട്ടി ആരോപിച്ചു. (employee attacked in neyyattinkara shop)
പ്രണയിച്ചതിന് സ്ഥാപനത്തിലെ ചെറുപ്പക്കാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചുവെന്ന വിവരവും പെണ്‍കുട്ടി വെളിപ്പെടുത്തു. പ്രണയിച്ചാല്‍ ജോലിയില്‍ ശ്രദ്ധ കുറയും എന്ന് പറഞ്ഞായിരുന്നു മര്‍ദനം. സ്ഥാപന നടത്തിപ്പുകാരന്റെ ഭാര്യയും പല തവണ മര്‍ദിച്ചു. പണം കാണാനില്ല എന്നാരോപിച്ച് മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്തു.
Read Also: പ്രസവത്തിനിടെ കുഞ്ഞ് മരിച്ചിട്ടും ചികിത്സ വൈകിയെന്നാരോപിച്ച് ഡോക്ടറെ മർദ്ദിച്ചു
ശമ്പളവും അവധിയും ആവശ്യപ്പെട്ടതിനു വയനാട് സ്വദേശിയെ മര്‍ദിച്ച ദൃശ്യങ്ങള്‍ ഇന്നലെയാണ് പുറത്തു വന്നത്. സ്ഥാപന നടത്തിപ്പുകാരനായ അരുണിനെ ഇന്നലെ നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വീട്ടുപയോഗ സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനത്തിലാണ് അതിക്രമം നടന്നത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ട്വന്റിഫോര്‍ ന്യൂസ് പുറത്തുവിട്ടിരുന്നു.
Story Highlights: employee attacked in neyyattinkara shop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here