Advertisement

വായു മലിനീകരണം എത്രത്തോളം അപകടകരം? എന്താണ് ഈ പിഎം 2.5?

March 5, 2023
Google News 3 minutes Read
how air pollution became dangerous and what is PM 2.5?

കൊച്ചിയില്‍ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തം നഗരത്തെയാകെ വലച്ചിരിക്കുകയാണ്. ഇതോടൊപ്പം വലിയ അളവില്‍ വായുമലിനീകരണം നഗരങ്ങളില്‍ നമ്മള്‍ ദിവസവും അനുഭവിക്കുന്നുണ്ട്. നിസാരമെന്ന തരത്തില്‍ തള്ളിക്കളയുന്ന മാലിന്യങ്ങളില്‍ ഏറ്റവും ഗുരുതരമാണ് വായു മലിനീകരണം. പലപ്പോഴും നമ്മളറിയാതെയാണ് മൂക്കിലൂടെയും വായിലൂടെയുമൊക്കെ ഈ മലിന വായു ശരീരത്തിനകത്തേക്ക് പ്രവേശിക്കുന്നത്.(how air pollution became dangerous and what is PM 2.5? )

ഒരു ദിവസം മനുഷ്യന്‍ ശരാശരി 3000 ഗാലന്‍ വായുവാണ് ശ്വസിക്കുന്നത്. ഇതില്‍ എത്രത്തോളം വായു ശുദ്ധമാണ്. പൊടിപടലങ്ങള്‍ നിറഞ്ഞ വായു അകത്തേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ നമുക്കത് തിരിച്ചറിയാകും. പക്ഷേ വായുവില്‍ തങ്ങിനില്‍ക്കുന്ന വളരെ ചെറുതും ഖരവും ദ്രാവകവുമായ കണങ്ങളാല്‍ നിര്‍മിതമായ കണികാ ദ്രവ്യങ്ങള്‍ (പിഎം 2.5) അങ്ങനെയല്ല. നമ്മുടെ മുടിയെക്കാള്‍ 25 മുതല്‍ 100 മടങ്ങ് വരെ കനംകുറഞ്ഞ ആ കണികകളെ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയില്ല. മനുഷ്യന്റെ ശ്വാസനാളത്തിലേക്കും രക്തക്കുഴലുകളിലേക്കുമൊക്കെ ശ്വസനത്തിലൂടെ ചെന്നെത്തുന്ന ഈ കണികകള്‍ അതിഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്.

എന്താണ് പിഎം 2.5?

വായുവില്‍ തങ്ങിനില്‍ക്കുന്ന ഖര, ദ്രാവക കണങ്ങളുടെ മിശ്രിതമാണ് കണികാ ദ്രവ്യം (പിഎം). ഇവയെ പരുക്കന്‍, ഫൈന്‍, അള്‍ട്രാഫൈന്‍ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. പരുക്കന്‍ കണങ്ങള്‍ക്ക് 2.5 മൈക്രോമീറ്റര്‍ മുതല്‍ 10 മൈക്രോമീറ്റര്‍ വരെ വ്യാസമുണ്ട് (മനുഷ്യന്റെ മുടിയേക്കാള്‍ 25 മുതല്‍ 100 മടങ്ങ് കനംകുറഞ്ഞത്). പിഎം2.5 എന്നത് 2.5 മൈക്രോമീറ്ററില്‍ താഴെ വ്യാസമുള്ള കണികകളെ സൂചിപ്പിക്കുന്നു.

അന്തരീക്ഷത്തില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഈ കണങ്ങള്‍ രൂപം കൊള്ളുന്നത്. കാട്ടുതീ പോലുള്ള ദുരന്തങ്ങളും മറ്റ് തരത്തിലുള്ള തീപിടുത്തവും വായുവില്‍ പിഎം 2.5 കലരുന്നതിന് കാരണമാകുന്നു. ഈ കണികകള്‍ പുകമഞ്ഞ് ഉണ്ടാകാനുള്ള പ്രധാന കാരണമാണ്.

പിഎം 2.5 എങ്ങനെ ദോഷകരമാകുന്നു?

വളരെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് പിഎം 2.5 മലിനീകരണം സൃഷ്ടിക്കുന്നത്. തുമ്മലും ചുമയും ത്വക്ക് രോഗങ്ങളുമാണ് ആദ്യം പ്രകടമാകുകയെങ്കില്‍, ആസ്ത്മ, ക്രോണിക് ബ്രോങ്കൈറ്റിസ്, ഹൃദ്രോഗം തുടങ്ങിയ സ്ഥിരമായ ശ്വസന പ്രശ്‌നങ്ങളിലേക്കാണ് ക്രമേണ ഇതെത്തിക്കുക. ശ്വാസോച്ഛ്വാസം, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍, കുട്ടികളും പ്രായമായവരും എന്നിവരെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.

Read Also: സൂര്യന്റെ ഒരു വലിയ ഭാഗം അടർന്ന് മാറി, ചുഴലിക്കാറ്റ്; അമ്പരന്ന് ശാസ്ത്രജ്ഞർ

പിഎം 2.5 വളരെ ചെറുതും ഭാരം കുറഞ്ഞതും തന്നെയാണ് ഇവയെ ഏറ്റവും കൂടുതല്‍ അപകടകാരിയാക്കുന്നതും. ഇത് ദീര്‍ഘനേരം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നു. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, 2.5മായി ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുന്നത് രക്തക്കുഴലുകളില്‍ വീക്കം ഉണ്ടാക്കുകയും ധമനികളെ സാരമായി ബാധിക്കുന്നതിനും ഹൃദയാഘാതത്തിന് കാരണമാകുകയും ചെയ്യുന്നു. ഹൃദയാരോഗ്യത്തിലും മരണനിരക്കിലും പിഎം2.5ന്റെ സ്വാധീനത്തെക്കുറിച്ച് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Story Highlights: how air pollution became dangerous and what is PM 2.5?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here