Advertisement

പാചക വാതക വില വർധന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങളുടെ തുടർച്ച: പ്രവാസി വെൽഫയർ തൃശൂർ-പാലക്കാട് മേഖലാ കമ്മിറ്റി

March 5, 2023
Google News 1 minute Read

പാചക വാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ അൽഖോബാർ പ്രവാസി വെൽഫയർ തൃശൂർ, പാലക്കാട് മേഖലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വയനാട്ടിലെ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം പ്രബുദ്ധ കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിനു തീരാ കളങ്കമാണെന്നും യോഗം അഭിപ്രായപ്പെട്ടു. അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികൾ അബ്ദുറഊഫ്(പ്രസി.), ഫാഇസ് മുഹമ്മദ്‌ അലി (ജന. സെക്ര.), താഹ ഹംസ (ട്രഷ), സന്തോഷ് കുമാർ, സലീം മുഹമ്മദ് (വൈ. പ്രസി.), അസ്ക്കർ (സെക്ര) എന്നിവരെയും ഫൈസൽ കൈപ്പമംഗലം, കുഞ്ഞുമുഹമ്മദ് എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.

Story Highlights: lpg cylinder price pravasi welfare

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here