ആശുപത്രിവാസം കഴിഞ്ഞെത്തിയത് ബാലയുടെ അടുത്തേക്ക്, കിടപ്പിലായപ്പോൾ സഹായിച്ചു; നന്ദി പറയാനെത്തി മോളി കണ്ണമാലി

ആശുപത്രിവാസം കഴിഞ്ഞ് തിരിച്ചെത്തിയ മോളി കണ്ണമാലി തന്നെ സഹായിച്ച നടൻ ബാലയെ കാണാൻ നേരിട്ടെത്തി.ദൈവത്തിന്റെ അത്ഭുതപ്രവൃത്തി കാണൂവെന്ന് പറഞ്ഞ് ബാല തന്നെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതൊന്നും പ്ലാൻഡ് അല്ല. പ്ലാൻ ചെയ്ത് ചെയ്യാൻ ഇത് ഷൂട്ടിങ്ങല്ല. അമർ അക്ബർ അന്തോണി എന്ന സിനിമയിൽ കോമഡി ചെയ്തിരുന്നു. മരണം വരെ മേരി ചേച്ചി എത്തി. (Molly kannamaly met bala to thank him for financial help)
പക്ഷേ എനിക്ക് തോന്നി ചേച്ചി തിരിച്ച് വരുമെന്ന്. ചേച്ചി തിരിച്ചുവന്നു. അത് തന്നെ ഏറ്റവും വലിയ ഭാഗ്യം. ദൈവത്തിന്റെ കൃപ. ഇപ്പോൾ എന്റെ അടുത്ത് ഇരിക്കുന്നു. അന്ന് ഞാൻ കണ്ടപ്പോൾ ആശുപത്രി കിടക്കയിലായിരുന്നുവെന്നും ബാല വിഡിയോയിൽ പറയുന്നു.
എനിക്ക് ജപ്തി വന്നിരിക്കുകയാണ്. പതിമൂന്നാം തീയതി ആറ് ലക്ഷം രൂപയോളം കൊടുക്കണം. എനിക്ക് ഒരു നിവൃത്തിയുമില്ല. അക്കാര്യം ബാല സാറിനോട് പറയാൻ വന്നതാണെന്നും ബാല ചെയ്ത സഹായങ്ങളെ കുറിച്ചും മോളി വിഡിയോയിൽ പറയുന്നു. ഞാൻ കിടപ്പിലായപ്പോൾ എന്റെ മകൻ ഓടി വന്നു, അപ്പോൾ ബാല സാർ സഹായിച്ചു.
മരണത്തെ നേരിട്ട് പോയി കണ്ടിട്ട് തിരിച്ച് വന്നയാളാണ് ഞാൻ. ഇപ്പോഴും എന്റെ മക്കൾ എന്റെ ചികിത്സയ്ക്കായി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. മക്കള് മത്സ്യതൊഴിലാളികളാണ്. എനിക്ക് ആദ്യം അറ്റാക്ക് വന്നപ്പോൾ പട്ടയം കൊണ്ട് പണയം വെച്ച് നാല് ലക്ഷം രൂപ മേടിച്ചിട്ടുണ്ടായിരുന്നു.
കൊറോണ വന്ന സമയത്ത് വർക്ക് കുറവായിരുന്നു. ഇപ്പോൾ എനിക്ക് ജപ്തി വന്നിരിക്കുകയാണ്. ഇന്ന് മരണപ്പായയിൽ നിന്ന് ഇറങ്ങി ഞാൻ ആദ്യം കാണാൻ വന്നത് ബാല സാറിനെയാണെന്നും മോളി പറഞ്ഞു. ചികിത്സയുടെ ആവശ്യത്തിനായി ചെക്കും മോളി കണ്ണമാലിക്ക് ബാല കൈമാറുന്നുണ്ട്.
Story Highlights: Molly kannamaly met bala to thank him for financial help
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here